
ഓപ്പറേഷൻ സിന്ദൂറിനിടെ ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനമായ റഫാൽ പാകിസ്താൻ തകർത്തെന്ന് ഫ്രഞ്ച് നേവി കമാൻഡർ സ്ഥിരീകരിച്ചതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ഫ്രഞ്ച് നാവികസേന. പാകിസ്ഥാന്റേത് തെറ്റായ പ്രചാരണമാണെന്ന് അവര്‍ ആരോപിച്ചു. കൂടാതെ പാക് പുറത്തിറക്കിയ ലേഖനം വ്യാജമാണെന്നും നാവികസേനയുടെ ഔദ്യോഗിക എക്സ് അകൗണ്ടിലൂടെ അറിയിക്കുകയായിരുന്നു.
പാക് സൈന്യം എല്ലാത്തിനും സജ്ജമായിരുന്നുവെന്നും ഓപ്പറേഷൻ സിന്ദൂറിൽ പാക് സൈന്യത്തിനായിരുന്നു മേൽക്കൈ എന്നും ജിയോ ടിവി എന്ന പാക് മാധ്യമത്തിലെ ലേഖനത്തിലൂടെ പുറത്തുവന്നിരുന്നു. എന്നാല്‍ ആ വര്‍ത്ത തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരത്തിൽ ഒരു പ്രസ്താവനയും ഫ്രഞ്ച് സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും ഫ്രഞ്ച് നേവി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.