റാഫേല്‍ നദാലും കാസ്പര്‍ റൂഡും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ ഇന്ന് ഏറ്റുമുട്ടും. ഫൈനലില്‍ ജയിച്ചാല്‍ 22 ഗ്രാന്‍സ്‌ലാം എന്ന റെക്കോഡ് നേട്ടം നദാലിന് സ്വന്തമാക്കാം. ആവേശകരമായ സെമി പോരാട്ടത്തില്‍ അലക്സാണ്ടര്‍ സ്വരേവ് പരിക്കേറ്റ് പുറത്തായതോടെയാണ് നദാല്‍ ഫൈനലിലേക്കെത്തുന്നത്.
രണ്ടാം സെറ്റ് പുരോഗമിക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7–6ന് നദാൽ സ്വന്തമാക്കിയിരുന്നു. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന നദാലിന്റെ മുപ്പതാം ഗ്രാൻസ്‌ലാം ഫൈനലാണിത്. 29 ഫൈനലുകളിൽ നദാൽ 21 കിരീടം നേടിയിട്ടുണ്ട്. നേരത്തേ, ക്വാർട്ടർ പോരാട്ടത്തിൽ നൊവാക് ജോക്കോവിച്ചെന്ന വൻമരത്തെ വീഴ്ത്തിയാണു നദാൽ സെമിയിലെത്തിയത്.
രണ്ടാം സെമിയിൽ ക്രൊയേഷ്യയുടെ വെറ്ററൻ താരം മാരിൻ സിലിച്ചിനെ തോൽപ്പിച്ച നോർവേയുടെ കാസ്പർ റൂഡാണ് ഫൈനലിൽ നദാലിന്റെ എതിരാളി. ചരിത്രത്തിലാദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം ഫൈനലിലെത്തുന്ന ആദ്യ നോര്‍വീജിയന്‍ താരം എന്ന റെക്കോഡ് സ്വന്തമാക്കിയാണ് ലോക എട്ടാം നമ്പര്‍ താരമായ റൂഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. ഒരു സെറ്റിനു പിന്നിലായിരുന്ന കാസ്പർ റൂഡ്, പിന്നീട് മൂന്നു സെറ്റ് തിരിച്ചുപിടിച്ചാണ് കലാശപ്പോരാട്ടത്തിനു യോഗ്യത നേടിയത്. സ്കോർ 3–6, 6–4, 6–2, 6–2.
English Summary:French Open men’s final today; Nadal and Rudd to become king
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.