10 February 2026, Tuesday

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലേക്ക്; ‘എഐ ഇംപാക്ട്’ ഉച്ചകോടിയിൽ പങ്കെടുക്കും

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2026 8:24 pm

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഫെബ്രുവരി 17ന് ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. സന്ദർശനത്തിനിടെ ഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട്’ ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കും. പ്രതിരോധം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തിന് പുറമെ ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്യും.

മുംബൈയിൽ പ്രധാനമന്ത്രിയും മാക്രോണും സംയുക്തമായി ‘ഇന്ത്യ‑ഫ്രാൻസ് ഇന്നൊവേഷൻ വർഷം’ ഉദ്ഘാടനം ചെയ്യുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെയും ഫ്രാൻസിന്റെയും സാങ്കേതിക മേഖലകളിലെ വളർച്ചയ്ക്കും സ്റ്റാർട്ടപ്പുകളുടെ സഹകരണത്തിനും ഈ പദ്ധതി വലിയ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.