12 February 2026, Thursday

Related news

February 6, 2026
January 29, 2026
January 25, 2026
January 24, 2026
January 23, 2026
January 16, 2026
January 14, 2026
January 11, 2026
January 9, 2026
January 8, 2026

തുടര്‍ച്ചയായ ട്രെ​യി​ന്‍ അപകടങ്ങള്‍; മ​ല​മ്പു​ഴ​യി​ൽ ഒ​മ്പ​ത് പ​ശു​ക്ക​ൾ ചത്തു

Janayugom Webdesk
പാ​ല​ക്കാ​ട്
May 4, 2025 3:18 pm

മ​ല​മ്പു​ഴ​യി​ൽ ട്രെ​യി​നു​ക​ൾ ഇ​ടി​ച്ച് ഒ​മ്പ​ത് പ​ശു​ക്ക​ൾ ച​ത്തു. ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​നു​സ​മീ​പം കാ​ഞ്ഞി​ര​ക്ക​ട​വ് കൊ​ട്ടേ​ക്കാ​ട് പു​ഴ​പാ​ലം പ​രി​സ​ര​ത്ത് ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ 12.30നും 1.30​നും മ​ധ്യേ​യാ​ണ് സം​ഭ​വം. ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നും ശ്രീ​വൈ​​ഷ്‍ണോ​ദേ​വി ക​ത്ര​യി​ലേ​ക്ക് പോ​കു​ന്ന ഹിം​സാ​ഗ​ർ എ​ക്സ് പ്ര​സ്, കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ർ എ​ക്സ് പ്ര​സ്, ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ന്നീ ട്രെ​യി​നു​ക​ളാ​ണ് പശുക്കളെ ഇ​ടി​ച്ച​ത്. എ ​ലൈ​ൻ ട്രാ​ക്കി​ലും ബി ​ലൈ​ൻ ട്രാ​ക്കി​ലു​മാ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ആ​ദ്യം എ ​ലൈ​നി​ൽ ട്രെ​യി​ൻ പ​ശു​ക്ക​ളെ ഇ​ടി​ച്ച​തോ​ടെ ട്രെയിൻ കു​റ​ച്ചു​നേ​രം നി​ർ​ത്തി​യി​ട്ടു. ഈ ​ട്രെ​യി​ൻ പോ​യ​ശേ​ഷം പി​ന്നാ​ലെ വ​ന്ന ട്രെ​യി​നും പ​ശു​ക്ക​ളെ ഇ​ടി​ക്കുകയായിരുന്നു. തു​ട​ർ​ന്ന് ബി ​ലൈ​നി​ലും അപകടമുണ്ടായി.

പ​തി​വാ​യി കാ​ട്ടാ​ന സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ വേ​ഗ നി​യ​ന്ത്ര​ണ​മു​ള്ള സ്ഥ​ല​മാ​ണി​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്രെ​യി​നു​ക​ൾ 10 മി​നി​റ്റോ​ളം വൈ​കി. മ​ല​മ്പു​ഴ പൊ​ലീ​സ്, റെ​യി​ൽ​വേ അ​ധി​കൃ​ത​ർ, മൃ​ഗ ഡോ​ക്ട​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​ല​ക്ഷ്യ​മാ​യി കാ​ലി​ക​ളെ അ​ഴി​ച്ചു​വി​ട്ട ഉ​ട​മ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.