
മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ സുഹൃത്തിനെ കുത്തിക്കൊല്ലുകയും മൂന്നുപേരെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ, മണ്ണാഞ്ചേരി മുറിയാക്കൽ വീട്ടിൽ അനൂപിനെയാണ്(35) കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് സി എം സീമ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷ നാളെ വിധിക്കും.
ആലപ്പുഴ ചേർത്തല സ്വദേശി പീറ്റർ(ജൻസൺ) ആണ് കൊല്ലപ്പെട്ടത്. കൊട്ടാരക്കര പടിഞ്ഞാറെത്തെരുവ് സ്വദേശി അജി, ചേർത്തല കുത്തിയതോട് സ്വദേശി അരുൺരാജ് എന്നിവർക്കാണ് പരിക്കേറ്റത്. 2016 ഓഗസ്റ്റ് 20‑നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പട്ടാഴിയിൽ ടൈൽസ് വർക്ക് കരാറുകാരനായ ശിവൻകുട്ടി എന്നയാളുടെ തൊഴിലാളികളായിരുന്നു പ്രതിയും മരണപ്പെട്ടയാളും പരിക്കേറ്റവരും. ശിവൻകുട്ടി നൽകിയ വീട്ടിലായിരുന്നു ഇവർ എല്ലാവരും താമസിച്ചിരുന്നത്. സംഭവദിവസം രാത്രി 10 മണിയോടെ അഞ്ചുപേരും ചേർന്ന് മദ്യപിക്കുകയും കാരംസ് കളിക്കുകയും ചെയ്യുന്നതിനിടെ അനൂപിന് ഒരു ഫോൺ കോൾ വന്നു. ഫോൺ അറ്റൻഡ് ചെയ്യുന്നതിനായി അനൂപ് മറ്റുള്ളവരോട് വീടിന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതിനെത്തുടർന്ന് അനൂപ് ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് അജിയുടെ നെഞ്ചിൽ കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ജൻസൺ, അരുൺരാജ്, ബെൻസിലാൽ എന്നിവരെയും കുത്തിപ്പരിക്കേൽപ്പിച്ചു. ചികിത്സയിലിരിക്കെ 2016 ഓഗസ്റ്റ് 24‑ന് ജൻസൺ മരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.