23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 16, 2024
November 9, 2024
November 7, 2024
November 5, 2024
November 2, 2024
October 31, 2024
October 31, 2024
October 28, 2024
October 26, 2024
October 25, 2024

ഭാര്യയുമായി സൗഹൃദബന്ധം: അനന്തുവിനെ കൊന്ന് കനാലില്‍ തള്ളിയത് അന്വേഷണ സമയത്തുപോലും ഒപ്പമുണ്ടായിരുന്ന അയല്‍വാസി തന്നെ

Janayugom Webdesk
പത്തനംതിട്ട
February 10, 2023 1:25 pm

കലഞ്ഞൂർ കാരുവയലിൽ കല്ലട പദ്ധതിയുടെ കനാലിൽ യുവാവിനെ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനന്തുവിനെ അയല്‍വാസി തന്നെയാണ് കൊന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കലഞ്ഞൂർ കാരുവയൽ അനന്തുഭവനിൽ അനന്തുവിനെ(26) ചൊവ്വാഴ്ചയാണ് കനാലിൽ മരിച്ചനിലയിൽ കണ്ടത്. 

കേസില്‍ പ്രതി, അനന്തുവിന്റെ അയൽവാസി കുടുത്ത ശ്രീവിലാസം ശ്രീകുമാറിനെ(37) കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകുമാറിന്റെ ഭാര്യയും അനന്തുവുമായുള്ള സൗഹൃദത്തിലെ സംശയങ്ങളാണ് കൊലപാതകത്തിന് ഇടയാക്കിയതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചമുതൽ അനന്തുവിനെ കാണാനില്ലായിരുന്നു. കമ്പിവടികൊണ്ട് അനന്തുവിന്റെ തലയ്ക്ക് മൂന്നുതവണ അടിച്ചാണ് കൊന്നതെന്ന് ശ്രീകുമാർ പോലീസിനോട് പറഞ്ഞു. 

കൊലപാതകം നടത്തിയ പ്ലാന്റേഷനിലെ പാറക്കൂട്ടത്തിനരികിൽ തെളിവെടുപ്പിനായി പ്രതിയെ കൊണ്ടുവന്നു. ഞായറാഴ്ച കൂട്ടുകാർക്കൊപ്പം പ്ലാന്റേഷനിലെ പാറക്കെട്ടിനരികിൽ മദ്യപിച്ചിരുന്ന അനന്തു കൂട്ടുകാർ പോയശേഷവും അവിടെത്തന്നെ ഫോൺ വിളിച്ചുകൊണ്ടിരുന്നു. കമ്പിവടിയുമായി പിന്നിലൂടെ എത്തിയ ശ്രീകുമാർ തലയ്ക്ക് അടിക്കുകയായിരുന്നു. 

തലയോട്ടി പിളർന്ന് അവിടെത്തന്നെ മരിച്ചുവീണ അനന്തുവിനെ തോളിൽ എടുത്തുകൊണ്ട് കനാലിലേക്കുള്ള വഴിയിൽ കുറെദൂരം നടന്നു. പിന്നീട് താഴെ കിടത്തി വലിച്ചുകൊണ്ടുപോയി കനാലിൽ ഇടുകയായിരുന്നു. ശ്രീകുമാർ കല്ല് ചുമക്കുന്നതിനും പോയി. അടുത്ത ദിവസം ജോലി കഴിഞ്ഞുവന്ന്, അനന്തുവിന്റെ വീട്ടുകാരോട് അദ്ദേഹത്തിന്റെ തിരോധാനത്തെപ്പറ്റിയും സംസാരിച്ചു. ചൊവ്വാഴ്ച അനന്തുവിന്റെ മൃതദേഹം കനാലിൽനിന്ന് എടുക്കുന്നതുവരെ ഇയാൾ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് ബന്ധുവീട്ടില്‍ ഒളിവിൽപോയ ഇയാളെ കുളത്തുമണ്ണിൽനിന്ന് ബുധനാഴ്ച രാത്രി ഇയാളെ പോലീസ് പിടികൂടി. കോന്നി ഡിവൈ.എസ്.പി. ബൈജുകുമാർ, സി.ഐ.പുഷ്പകുമാർ, എസ്.ഐ. കെ.ദിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Eng­lish Sum­ma­ry: Friend­ship with his wife: It was the neigh­bor who killed Anan­thu and threw him in the canal

You may also like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.