
രാവിലെ ബിജെപി തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗവുമായ ഡോ ബി വിജയലക്ഷ്മിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വിജയലക്ഷ്മിയെ കെ മുരളീധരന്‍, ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍ ശക്തന്‍, മണക്കാട് സുരേഷ് എന്നിവര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ഈ നേതാക്കള്‍ ഇക്കാര്യം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡോ വിജയലക്ഷ്മി കോര്‍പ്പറേഷനിലെ പൂജപ്പുര വാര്‍ഡിലെ മുന്‍ കൗണ്‍സിലറാണ്. ഇത്തവണ പൂജപ്പുര വനിത വാര്‍ഡ് ആയിരുന്നു. എന്നാല്‍ ബിജെപി അവരെ മത്സരിപ്പിച്ചില്ല. രാവിലെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ഇവര്‍ വൈകുന്നേരം ബി ജി പി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കുകയും മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിക്കുകയുമായിരുന്നു. കോൺഗ്രസ് വിജയലക്ഷ്മിയെ കബളിപ്പിച്ചു എന്നാണ് ബി ജെ പിയുടെ വാദം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.