10 December 2025, Wednesday

Related news

October 6, 2025
September 27, 2025
September 27, 2025
August 29, 2025
August 12, 2025
July 19, 2025
May 28, 2025
April 14, 2025
March 19, 2025
March 17, 2025

ചീര മുതൽ ലീല വരെ :12 വർഷത്തിനിടയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പൊലിഞ്ഞത് 19 ജീവനുകൾ

കെ ബി ഉത്തമൻ
ആറളം
February 27, 2025 9:10 am

12 വർഷത്തിനിടയിൽ വന്യമൃഗങ്ങളുടെ ആക്രമത്തിൽ പൊലിഞ്ഞത് 19 ജീവനുകൾ ആദിവാസി പുനരധിവാസമേഖലയിൽ മാത്രം പൊലിഞ്ഞത് 17 ജീവനുകളാണ്. മേഖലയിലെ ജനങ്ങൾ ഇപ്പോഴും കഴിയുന്നത് മരണ ഭയത്തിലാണ് 45ൽ അധികം കാട്ടാനകൾ ആറളം കാർഷിക ഫാമിൽ പുനരധിവാസ മേഖലയിലും തമ്പടിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത് ഈ കാട്ടാനകളാണ് പ്രധാനമായും പുനരധിവാസ മേഖലയിലും പരിസരപ്രദേശങ്ങളിലും മനുഷ്യർക്ക് മരണ ഭയം ഉണ്ടാക്കുന്നത് . 2004ൽ പുനരധിവാസ പ്രവർത്തനം ആരംഭിച്ചതോടെ വന്യമൃഗങ്ങളുടെ ശല്യവും ആരംഭിച്ചു കാട്ടുപന്നിയും മാനും കടുവയും പുലിയും കാട്ടാനകളും മനുഷ്യരുടെ ഉറക്കം കെടുത്തിക്കൊണ്ടേയിരിക്കുകയാണ്. വന്യമൃഗങ്ങളുടെ അക്രമത്തിൽ പരിക്കേറ്റ് ജീവച്ചവമായവരും ചികിത്സയിൽ കഴിയുന്നവരും നിരവധിയാണ് പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമത്തിൽ നട്ടെല്ല് തകർന്ന വൈഷ്ണവ് എന്ന 27 കാരനും ഇന്നും ചികിത്സയിലാണ് ഒരു വർഷത്തിലധികമായി വർഷത്തിലധികമായി കിടപ്പിലാണ് വൈഷ്ണവ് . ആദിവാസി പുനരുധിവാസ മേഖലയിൽ വന്യമൃഗങ്ങളുടെ അക്രമം ആദ്യം ഉണ്ടാവുന്നത് ഏഴാം ബ്ലോക്കിൽ ചീര എന്ന സ്ത്രീയുടെ നേരെയായിരുന്നു കാട്ടുപന്നിയുടെ അക്രമത്തിൽ ചീരയ്ക്ക് ജീവൻ വെടിയേണ്ടി വന്നു. പിന്നീട് ഇങ്ങോട്ട് ഓരോ വർഷവും കാട്ടാനയുടെ അക്രമത്തിൽ മരണങ്ങൾ നടന്നുകൊണ്ടിയിരുന്നു . പതിനൊന്നാം ബ്ലോക്കിലെ മാധവിയും ഏഴാം ബ്ലോക്കിലെ ബാലനും , ബബീഷും, ദാമുവും , ഒമ്പതാം ബ്ലോക്കിലെ വാസുവും. പത്താം ബ്ലോക്കിലെ നാരായണി, കൃഷ്ണൻ , പതിനൊന്നാം ബ്ലോക്കിലെ മാധവി, പതിമൂന്നാം ബ്ലോക്കിൽ ദേവു ഒടുവിൽ പതിമൂന്നാം ബ്ലോക്കിലെ വെള്ളിയും ലീലയും കാട്ടാന ആക്രമത്തിൽ ജീവൻ ബലിയർപ്പിച്ച പുനരധിവാസ മേഖലയിലെ താമസക്കരാണ് .

തൊഴില് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വാഹനത്തിന് മുന്നിലേക്ക് മാൻ എടുത്തുചാടി മാനിന്റെ അക്രമത്തിൽ മരണമടഞ്ഞ ജയരാജനും പുനരുധിവാസ മേഖലയിലെ താമസക്കാരനാണ് കേളകം പഞ്ചായത്തിലെ അടക്കാതോട് സ്വദേശിയായ ബിജുവും മട്ടന്നൂർ സ്വദേശിയും ആരുടെ ഫാമിലെ ചെത്തു തൊഴിലാളിയുമായ രാജേഷും ആറളം പഞ്ചായത്തിലെ പന്നിമൂല സ്വദേശിയും ആറളം കാർഷിക ഫാമിലി സെക്യൂരിറ്റി ജീവനക്കാരനുമായ നാരായണനും , വാളത്തോട് സ്വദേശി കള്ള ഫാമിലി പൈനാപ്പിൾ കൃഷി സൂപ്പർവൈസർ ആയിരുന്ന റെജിയുടെയും ജീവൻ കാട്ടാനയെ എടുത്തത് ആറളം ഫാമിൽ നിന്നായിരുന്നു. 

പുളിക്കൽ പഞ്ചായത്തിലെ ഉളിക്കൽ ടൗണിൽ ഇറങ്ങിയ കാട്ടാന നെല്ലിക്കാം പൊയി സ്വദേശി ആന്ധ്രശ്ശേരി ജോസ് എന്നയാളുടെ ജീവൻ എടുത്തതും പായം പഞ്ചായത്തിലെ പെരിങ്കരി സ്വദേശി ജസ്റ്റിൻ എന്നയാളുടെ ജീവൻ എടുത്തതും കാട്ടാന തന്നെ മലയോര മേഖലയിലെ ജനങ്ങൾ വന്യമൃഗങ്ങളുടെ അക്രമം ഭയന്ന് രാവും പകലും കഴിയേണ്ടുന്ന അവസ്ഥ കൈവന്നിരിക്കുകയാണ് ആറളം ആദിവാസി പുനരുധിവാസ മേഖലയിൽ ആണ് കൂടുതലായും വന്യമൃഗങ്ങൾ തമ്പടിച്ച് മരണ ഭയം ഉണ്ടാക്കുന്നത് ഇതിന് പരിഹാരം കാണാൻ ഭരണകൂടം തയ്യാറാകണമെന്ന് ഇവർ പറഞ്ഞു കൊണ്ടേയിരിക്കുന്നു വനം 1972 രാജ്യത്ത് കൊണ്ടുവന്ന വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തെങ്കിൽ മാത്രമേ മനുഷ്യ വന്യജീവി സംഘർഷത്തിന് അയവുണ്ടാക്കാൻ സാധിക്കുമെന്ന് അറിയാത്തവർ അല്ല ഭരണകൂടങ്ങൾ പക്ഷേ പരസ്പരം പഴി ചാരി രക്ഷപ്പെടുകയാണ് പലപ്പോഴും ഇവർ ചെയ്യുന്നത് മനുഷ്യന്റെ ജീവന് യാതൊരു വിലയും ഇല്ലാത്ത തരത്തിൽ വന്യമൃഗങ്ങൾ താണ്ഡവമാടുമ്പോൾ പാവപ്പെട്ട മനുഷ്യർ അവന്റെ എല്ലാ അധ്വാനവും സ്വന്തം ജീവനും വന്യമൃഗങ്ങൾക്ക് മുന്നിൽ അടിയറവ് പറയേണ്ട അവസ്ഥ കൈവന്നിരിക്കുകയാണ് നിരായുധരായ മനുഷ്യർ വന്യമൃഗങ്ങളുടെ കാലടിയിൽ ഞെരിഞ്ഞമരുമ്പോൾ ഭരണകൂടങ്ങൾ കാഴ്ചക്കാരാവുന്നത് ശരിയല്ല.
ഇവിടെ പരസ്പരം പഴി ചാരുന്നതിന് പകരം ശാശ്വതമായ പരിഹാരം കാണാൻ നിയമം ഭേദഗതി ചെയ്യുക തന്നെ വേണം ഇല്ലെങ്കിൽ ഒരു ഘട്ടം കഴിഞ്ഞാൽ മനുഷ്യർ സ്വയം ആയുധമെടുക്കുന്ന അവസ്ഥ ഉണ്ടാകുമെന്നുള്ള കാര്യത്തിൽ തർക്കമില്ല വന്യമൃഗങ്ങളുടെ വംശ വർദ്ധന തടയുക തന്നെ വേണം. മലയോര ജനതയുടെ ശക്തമായ ആവശ്യമാണത്. 

കേന്ദ്ര ഭരണകൂടം കേരള സംസ്ഥാനത്തിന്റെ ജനസാന്ദ്രത കൂടി പരിഗണിക്കേണ്ടതുണ്ട് വനം വന്യജീവി നിയമം ഭേദഗതിയിലൂടെ മനുഷ്യ സൗഹൃദം ആക്കാൻ മുൻകൈയെടുക്കേണ്ടത് അത്യാവശ്യമാണ് ഇല്ലെങ്കിൽ ആറളം ആദിവാസി പുനരുദ്ധ മേഖലയിലും മലയോരമേഖലയിലെ പല ഭാഗങ്ങളിലും കാട്ടുപന്നിയും കാട്ടാനയും കടുവയും പുലിയും ഉഗ്ര വിഷമുള്ള രാജവെമ്പാലയുടെയും എല്ലാം അക്രമത്തിന് പാവപ്പെട്ട ജനങ്ങൾ ഇരയാകേണ്ടിവരും അത് ഉണ്ടാവാതിരിക്കാൻ ഭരണകൂടങ്ങൾ നിശ്ചയദാർഢ്യത്തോടെ പ്രവർത്തിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചാൽ അവരെ കുറ്റം പറയാൻ ആവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.