
2026 ജനുവരി ഒന്ന് മുതൽ സിഎൻജിയുടെയും ഗാർഹിക പിഎൻജിയുടെയും വില കുറയുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക റെഗുലേറ്ററി ബോർഡ് നടപ്പാക്കുന്ന നികുതി പുനഃക്രമീകരണത്തെ തുടർന്നാണ് നടപടി. പുതുക്കിയ ഏകീകൃത നികുതി ഘടനയിലൂടെ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2–3 രൂപ ലാഭമുണ്ടാകും. സംസ്ഥാനങ്ങളുടെയും ബാധകമായ നികുതികളുടെയും അടിസ്ഥാനത്തിലായിരിക്കും വിലക്കുറവ് ലഭ്യമാകുന്നത്.
നിലവിൽ മൂന്നു സോണുകളായി തിരിച്ചിരുന്ന നികുതി ഘടന രണ്ടായി ചുരുക്കിയതിലൂടെ കൂടുതൽ ലളിതമാക്കിയിട്ടുണ്ട്. 2023‑ൽ പ്രഖ്യാപിച്ച പഴയ സംവിധാനത്തിൽ ദൂരത്തെ അടിസ്ഥാനമാക്കി നികുതികളെ മൂന്ന് സോണുകളായി തിരിച്ചിരുന്നു- 200 കിലോമീറ്റർ വരെ 42 രൂപ, 300–1,200 കിലോമീറ്റർ വരെ 80 രൂപ, 1,200 കിലോമീറ്ററിന് മുകളിൽ 107 രൂപ ഇത്തരത്തിലായിരുന്നു നികുതി കണക്കായിരുന്നത്. ഇനിമുതല്‍ ആദ്യത്തെ സോൺ സിഎൻജി, ഗാർഹിക പിഎൻജി ഉപഭോക്താക്കൾക്ക് രാജ്യവ്യാപകമായി ബാധകമാകുമെന്ന് പിഎൻജിആർബി അംഗം എ.കെ. തിവാരി വിശദീകരിച്ചു. സോൺ 1‑നുള്ള പുതുക്കിയ ഏകീകൃതനിരക്ക് 54 രൂപയാണ്. ഇത് നേരത്തെയുള്ള 80 രൂപ,107 രൂപ നിരക്കുകളിൽ നിന്ന് കുറവാണ്. ഗതാഗതത്തിനായി സിഎൻജി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും പാചകത്തിനായി പിഎൻജി ഉപയോഗിക്കുന്ന വീടുകൾക്കും ഇത് പ്രയോജനകരമാകുമെന്നാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.