കബിര്‍ സിംഗ് മുതല്‍ പ്രഭാസിന്റെ സ്പിരിറ്റ് ആന്‍ഡ് ബിയോണ്ട് വരെ ചലച്ചിത്ര നിര്‍മ്മാതാവ് ഭൂഷണ്‍ കുമാറും സംവിധായകന്‍ സന്ദീപ് റെഡ്ഡി വാംഗയും തമ്മിലുള്ള കൂട്ടുകെട്ട് തുടരുകയാണ്. അനിമല്‍ പാര്‍ക്ക്, അല്ലു അര്‍ജുന്‍ നായകനായ പേരിടാത്ത ചിത്രം എന്നിവയാണ് ഈ ശ്രേണിയിലെ ഏറ്റവും പുതിയവ.
കൂട്ടുകെട്ടിലെ സര്‍ഗ്ഗാത്മക സ്വാതന്ത്ര്യത്തിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് അവരുടെ കബീര്‍ സിംഗും അനിമലും. ഭൂഷണ്‍ കുമാര്‍ ഒരു നിര്‍മ്മാതാവായിരിക്കുമ്പോള്‍ തന്നെ ദൃഢമായ പിന്തുണയും നല്‍കുന്നുവെന്ന് വിശദീകരിച്ച വാംഗ ഭൂഷണ്‍ കുമാറുമായുള്ളത് പ്രൊഫഷണല്‍ കൂട്ടുകെട്ട് മാത്രമല്ല, ഒരു പരമ്പരാഗത കൂട്ടുകെട്ടിനപ്പുറമുള്ളതുമാണെന്ന് വ്യക്തമാക്കി. ഭൂഷണ്‍ കുമാറിന്റെ ശക്തമായ പിന്തുണകൊണ്ട് മാത്രമാണ് അനിമല്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ പൂര്‍ത്തിയാക്കാനായതെന്ന് വാംഗ പറയുന്നു. ഗാനങ്ങളുടെ തെരഞ്ഞെടുപ്പിലും ഷൂട്ടിംഗ് അന്തരീക്ഷം തെരഞ്ഞെടുക്കുന്നതിലുമെല്ലാം ആ സ്വാതന്ത്ര്യം ലഭിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു സംവിധായകന് അതില്‍ക്കൂടുതലൊന്നും വേണ്ടെന്നും അദ്ദേഹം പറയുന്നു. ചിത്രം പൂര്‍ത്തിയായ ശേഷമാണ് തങ്ങള്‍ ബഡ്ജറ്റ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് താന്‍ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില കഥകളുടെ സമയക്ലിപ്തതയും സര്‍ഗ്ഗാത്മക വശവും മനസ്സിലാക്കി ഭൂഷണ്‍ കുമാര്‍ തനിക്കൊപ്പം നിന്നുവെന്നും വാംഗ അറിയിച്ചു. ഈ വിശ്വാസമാണ് ഈ കൂട്ടുകെട്ടിനെ പ്രഭാസിന്റെ സ്പിരിറ്റിലേക്കും അനിമല്‍ പാര്‍ക്കിലേക്കും അല്ലു അര്‍ജ്ജുന്‍ ചിത്രത്തിലേക്കും എത്തിച്ചത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് വേണ്ടി ഉയര്‍ന്ന നിലവാരമുള്ള സിനിമകള്‍ നിര്‍മ്മിക്കാനാണ് ഭൂഷണ്‍ കുമാര്‍ ലക്ഷ്യമിടുന്നത്.
അനിമലിലെ അച്ഛന്‍, മകന്‍ ബന്ധം പറയുന്ന കഥയാണ് ഭൂഷണ്‍ കുമാറിനെ ആകര്‍ഷിച്ചത്. പ്രണയ് റെഡ്ഡി വാംഗയെ പോലെ ഒരു സഹനിര്‍മ്മാതാവിനെയും കിട്ടിയതോടെ അദ്ദേഹം സന്തുഷ്ടനായി. ഭാവിയില്‍ ഇന്ത്യന്‍ പ്രേക്ഷകരെ സന്തോഷിപ്പിക്കുന്ന കൂടുതല്‍ നല്ല സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ നിന്നുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.