13 December 2025, Saturday

Related news

October 31, 2025
October 25, 2025
September 23, 2025
September 20, 2025
September 18, 2025
September 16, 2025
September 6, 2025
September 4, 2025
September 3, 2025
September 3, 2025

സപ്ലൈകോയിൽ നിന്ന് ഇനിമുതല്‍ രണ്ടു ലിറ്റർ കേര വെളിച്ചെണ്ണ ലഭിക്കും

Janayugom Webdesk
തിരുവനന്തപുരം
August 12, 2025 9:44 pm

സപ്ലൈകോ വില്പനശാലകളിൽനിന്നും നിന്നും ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് രണ്ടു ലിറ്ററായി ഉയർത്തി. നിലവിൽ ഇത് ഒരു ലിറ്ററായിരുന്നു. വെളിച്ചെണ്ണയുടെ ആവശ്യകത വർധിച്ചതിനെ തുടർന്നാണ് തീരുമാനം. വെളിച്ചെണ്ണയുടെ വില ക്രമാതീതമായി ഉയരുന്നതിനെ നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് കേരള വെളിച്ചെണ്ണ വില കുറച്ച് സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ വഴി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 529 രൂപയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വിൽക്കുന്നത്. സബ്സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും നോൺ സബ്സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയാണിത്. 

സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി വെളിച്ചെണ്ണ കാർഡൊന്നിന് സബ്സിഡി നിരക്കിൽ ഒരു ലിറ്റർ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില. വെളിച്ചെണ്ണയുടെ വിലയിൽ ഗണ്യമായ വർധനവുണ്ടായപ്പോൾ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനിലും സപ്ലൈകോ മാനേജ്മെന്റും വെളിച്ചെണ്ണ വിതരണക്കാരുമായി ചർച്ച നടത്തുകയും വില കുറയ്ക്കുന്നതിനുള്ള വിപണി ഇടപെടൽ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾ ഫലപ്രദമാവുകയും ഓണക്കാലത്ത് വെളിച്ചെണ്ണ വില അനിയന്ത്രിതമായി ഉയരുന്നത് തടയാൻ കഴിയുകയും ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.