21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 16, 2026
January 16, 2026
January 14, 2026

സീറോയില്‍ നിന്നും ഹീറോയിലേക്കെത്തണം; നിറംമങ്ങിയ പട്ടികയിലേക്ക് സഞ്ജുവും !

Janayugom Webdesk
May 3, 2024 9:47 pm

ടി20 ക്രിക്കറ്റ് ലോകകപ്പിലേക്ക് ഇടംനേടിയതിന് പിന്നാലെ ഭൂരിഭാഗം ഇന്ത്യന്‍ താരങ്ങളും ഫോംഔട്ടിലാണ്. ഐപിഎല്ലില്‍ ബാറ്റര്‍മാരും ബൗളര്‍മാരും മോശം പ്രകടനം കാഴ്ചവയ്ക്കുന്നത് ബിസിസിഐക്ക് ആശങ്കയുണ്ടാക്കുന്നു. ഈ താരങ്ങളുടെ പട്ടികയിലേക്ക് എത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണും. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരുന്നത്. പക്ഷേ ആരാധകരെ നിരാശരാക്കി മത്സരത്തില്‍ സഞ്ജു ഡക്കായി മടങ്ങി.
ഭുവനേശ്വര്‍ കുമാറിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് സഞ്ജു മടങ്ങിയത്. 202 എന്ന വമ്പന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയപ്പോഴാണ് രാജസ്ഥാന്‍ നായകനായ സഞ്ജു ഡക്കിന് മടങ്ങിയത്. സഞ്ജുവിന്റെ വീഴ്ചയ്ക്കായി കാത്തിരുന്ന എതിരാളികളെല്ലാം നിരവധി ട്രോളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ സഞ്ജുവിനെതിരേ ഉയര്‍ത്തുന്നത്. സഞ്ജുവിന്റെ തനി നിറം പുറത്തായെന്നാണ് വിമര്‍ശനം ഉയരുന്നത്. റിഷഭ് പന്തിനൊപ്പം ലോകകപ്പ് ടീമിൽ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ചൊവ്വാഴ്ച വൈകിട്ടാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ടീമില്‍ ഉള്‍പ്പെട്ട പല താരങ്ങളുടെയും പ്രകടനം മോശമായിരുന്നു. ടീം പ്രഖ്യാപനത്തിനു പിന്നാലെ നടന്ന ലഖ്നൗ സൂപ്പര്‍ ജയന്റ്സ് — മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ നേടിയത് അഞ്ച് പന്തില്‍ നാല് റണ്‍സ്. ഓള്‍റൗണ്ടറായി തിരഞ്ഞെടുക്കപ്പെട്ട ഹാര്‍ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. സൂര്യകുമാര്‍ യാദവാവട്ടെ, ആറു പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ് — പഞ്ചാബ് കിങ്സ് മത്സരത്തില്‍ ശിവം ദുബെ രണ്ട് പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നേടിയത് നാല് പന്തുകളില്‍ രണ്ട് റണ്‍സ് മാത്രം. 

നാലോവറുകൾ പന്തെറിഞ്ഞ ചഹൽ 62 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. താരത്തിന്റെ ഓവറിൽ ആറു സിക്സുകളും നാലു ഫോറുകളുമാണ് ഹൈദരാബാദ് ബാറ്റർമാർ ബൗണ്ടറി കടത്തിയത്. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ചഹലിന് ലോകകപ്പ് ടീമിലേക്കു പ്രവേശനം ലഭിച്ചത്. ഗംഭീര പ്രകടനങ്ങളോടെ തിരിച്ചുവരാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഈ സീസണില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വളരെ പക്വതയോടെയാണ് സഞ്ജു കളിക്കുന്നത്. എന്നാല്‍ ലോകകപ്പ് ടീമിലിടം കിട്ടിയതിന് തൊട്ടുപിന്നാലെ സഞ്ജുവിന്റെ ഒരു മാസ് പ്രകടനം കാണാനാവുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. എന്നാല്‍ റണ്ണൊന്നുമെടുക്കാതെ സഞ്ജു ക്രീസ് വിട്ടത് ആരാധകരെ നിരാശരാക്കിയിരുന്നു. ഈ മാസം ഏഴിന് ഡല്‍ഹി ക്യാപിറ്റല്‍സുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. 

Eng­lish Summary:
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.