29 June 2024, Saturday
KSFE Galaxy Chits

Related news

June 23, 2024
June 19, 2024
June 19, 2024
June 18, 2024
June 17, 2024
June 15, 2024
June 12, 2024
June 10, 2024
June 9, 2024
June 6, 2024

പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

Janayugom Webdesk
പാലക്കാട്‌
June 17, 2023 1:57 pm

പാലക്കാട്‌ കല്ലേപ്പുള്ളിയിൽ പലിശക്കാരുടെ ഭീഷണിയിൽ മനംനൊന്ത് ഗ്രഹനാഥൻ ആത്മഹത്യ ചെയ്തതായി കുടുംബം. കല്ലേപ്പുള്ളി സ്വദേശി സികെ സുരേന്ദ്രനാഥാണ് ആത്മഹത്യ ചെയ്തത്. കേസിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസമാണ് പാലക്കാട്‌ കല്ലേപ്പുള്ളി സ്വദേശി സുരേന്ദ്രനാഥിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പലിശക്കാരിൽ നിന്ന് 10 ലക്ഷത്തോളം രൂപ സുരേന്ദ്രനാഥ്‌ വാങ്ങിയിരുന്നു. ഇവരുടെ ഭീഷണിയിൽ വലിയ മനോവിഷമത്തിലായിരുന്നു സുരേന്ദ്രനാഥ്‌ ആത്മഹത്യ ചെയ്തതെന്ന് ഭാര്യ പറഞ്ഞു.

അമ്പലക്കാട് കോളനിയിലെ നിരവധി പേർ പലിശക്കാരുടെ ഭീഷണി നേരിടുന്നുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഓപ്പറേഷൻ കുബേരയുടെ പരിശോധന നിലച്ചത്തോടെയാണ് കൊള്ളാപലിശക്കാർ വീണ്ടും തലപൊക്കി തുടങ്ങിയതെന്ന ആക്ഷേപവും ശക്തമാണ്. സംഭവത്തിൽ പാലക്കാട്‌ ടൗൺ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

eng­lish sum­ma­ry; Frus­trat­ed by the threats of usurers, Gra­hanathan com­mit­ted suicide

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.