
ഇന്ധനക്ഷാമത്തെത്തുടർന്നുള്ള യാത്രാബുദ്ധിമുട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ കണക്കിലെടുത്ത് ജീവനക്കാരോട് രണ്ടാഴ്ച വീട്ടിൽനിന്ന് ജോലിചെയ്യാൻ പ്രമുഖ സോഫ്റ്റ്‌വേർ കമ്പനി സോഹോ നിർദേശം നൽകി. മാർച്ച് 16 മുതൽ രണ്ടാഴ്ചത്തേക്കാണിത്. എന്നാൽ, സ്ഥാപനത്തിൽ പ്രധാന പദവികളിലുള്ളവർ സമയക്രമം സംബന്ധിച്ച് മാനേജർമാരുമായി കൂടിയാലോചിക്കണം. ഓഫിസിലെത്തുന്നവർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമേ ലഭിക്കുകയുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്.
രാജ്യത്തുടനീളം പാചകവാതകക്ഷാമവും ഇന്ധനലഭ്യതയിലെ ആശങ്കകളും വർധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. ഐ.ടി. കമ്പനിയായ എച്ച്സിഎസല്ലും വീട്ടിൽനിന്ന് ജോലിചെയ്യാൻ ജീവനക്കാർക്ക് നിർദേശം നൽകി. അവശ്യജോലികളുള്ളവർമാത്രമേ ഓഫീസിൽ വരാവൂവെന്നും ഇ‑മെയിൽ സന്ദേശത്തിൽ കമ്പനി ജീവനക്കാരെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.