2 January 2026, Friday

Related news

January 1, 2026
January 1, 2026
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണ; ബലൂച് ലിബറേഷന്‍ ആര്‍മി

Janayugom Webdesk
ലാഹോർ
May 12, 2025 4:04 pm

ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികള്‍ക്ക് പൂര്‍ണ പിന്തുണയെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഭീകരവിരുദ്ധ നടപടികളെ പിന്തുണയ്ക്കുമെന്നും, പാകിസ്ഥാനെ ആക്രമിക്കുകയാണെങ്കില്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് പാകിസ്താനെ നേരിട്ടോളാമെന്നും ബിഎല്‍എ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു. തന്ത്രപരമായ നിരവധി കാര്യങ്ങൾ കൈവരിക്കുകയാണ് ലക്ഷ്യം. പാകിസ്താന്റെ ഉറപ്പുകള്‍ വിശ്വസിക്കേണ്ട കാലം കടന്നുപോയെന്നും സമാധാനം, സാഹോദര്യം, വെടിനിര്‍ത്തല്‍ ഇവയെക്കുറിച്ചെല്ലാം പാകിസ്താന്‍ പറയുന്നത് വിശ്വസിക്കരുതെന്നും ബലൂച് ലിബറേഷന്‍ ആര്‍മി വ്യക്തമാക്കി.

ഇന്ത്യ–പാക്ക് സംഘര്‍ഷ സമയത്ത് അധിനിവേശ ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍റെ സൈനിക, ഇന്‍റലിജന്‍സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 51 ഇടങ്ങളില്‍ ആക്രമണങ്ങള്‍ നടത്തിയതായും സംഘം അവകാശപ്പെട്ടു. ലഷ്കറെ തയ്ബെ, ജയ്ഷെ മുഹമ്മദ്, ഐഎസ്ഐഎസ് എന്നി ഭീകരസംഘടനകള്‍ക്ക് വളരാനുള്ള സൗകര്യം ചെയ്യുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ഈ ഭീകര ശ്രംഖലയ്ക്ക് പിന്നില്‍ ഐസ്ഐ ആണെന്നും വൃത്തികെട്ട പ്രത്യയശാസ്ത്രമുള്ള ആണവ രാജ്യമാണ് പാക്കിസ്ഥാനെന്നും ബിഎല്‍എ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.