7 September 2024, Saturday
KSFE Galaxy Chits Banner 2

Related news

August 7, 2024
July 19, 2024
July 11, 2024
July 9, 2024
June 19, 2024
March 10, 2024
January 26, 2024
December 27, 2023
December 20, 2023
November 24, 2023

ധനാഭ്യർത്ഥനകൾ പൂര്‍ണ്ണമായി; സഭ സമ്മേളനം അവസാനിച്ചു

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
July 11, 2024 8:43 pm

ബജറ്റിലെ ധനാഭ്യർത്ഥനകൾ വിശദമായി പരിഗണിച്ച് പാസ്സാക്കുന്നതിനായി ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം നടപടികൾ പൂർത്തീകരിച്ച് അവസാനിച്ചു. ജൂൺ 10ന് ആരംഭിച്ച് 19 ദിവസങ്ങളാണ് സഭ ചേർന്നത്. ധനാഭ്യർത്ഥനകളുടെ പരിഗണനയ്ക്കായി 12 ദിവസങ്ങൾ നീക്കിവച്ചു. കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ, കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, കേരള നികുതി വസൂലാക്കൽ (ഭേദഗതി) ബിൽ, 2024‑ലെ കേരള ധനകാര്യ ബിൽ എന്നീ സുപ്രധാന ബില്ലുകൾ സഭ പാസ്സാക്കി. 2023ലെ കേരള പൊതുരേഖ ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചു. 2024–25 വർഷത്തെ ബജറ്റിനെ സംബന്ധിക്കുന്നതും ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതും മുൻ വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളെ സംബന്ധിക്കുന്നതുമായ ധനവിനിയോഗ ബില്ലുകളും സഭ പാസാക്കി. 

സഭ സമ്മേളിച്ച ആകെ സമയമായ 123 മണിക്കൂർ 16 മിനിട്ടിൽ ധനകാര്യ ബിസിനസ്സിനായി 45 മണിക്കൂർ 10 മിനിട്ടും നിയമനിർമ്മാണത്തിനായി 14 മണിക്കൂർ 19 മിനിട്ടുമാണ് വിനിയോഗിച്ചത്. ഏറെ നാളുകൾക്ക് ശേഷം ഈ സമ്മേളന കാലയളവിൽ അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനായി മാറ്റി വച്ച മൂന്ന് വെള്ളിയാഴ്ചകളും ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി. 12 അനൗദ്യോഗിക ബില്ലുകളും നാല് അനൗദ്യോഗിക പ്രമേയങ്ങളും സഭ ചർച്ച ചെയ്തു.

പതിനൊന്നാം സമ്മേളനം നടന്ന കാലയളവിൽ ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസുകളാണ് സഭ പരിഗണിച്ചത്. സംസ്ഥാനത്തിന്റെ നാമധേയം ‘കേരളം’ എന്ന് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച ഗവൺമെന്റ് പ്രമേയം സമ്മേളനകാലയളവിൽ സഭ ഐകകണ്ഠേന പാസ്സാക്കി. ചട്ടം 130 അനുസരിച്ച് നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേട് സംബന്ധിച്ച ഉപക്ഷേപം സഭ ചർച്ച ചെയ്തു. ഇതില്‍ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന ചട്ടം 275 പ്രകാരമുള്ള പ്രമേയം സഭ ഐകകണ്ഠേന പാസ്സാക്കി. സമ്മേളന കാലയളവിൽ 34 ശ്രദ്ധക്ഷണിക്കലുകളും 202 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിച്ചു. സമ്മേളനത്തിൽ ആകെ 7509 ചോദ്യങ്ങൾക്കുള്ള നോട്ടീസുകളാണ് ലഭിച്ചത്. ഇതിൽ 94 എണ്ണം വിവിധ കാരണങ്ങളാൽ നിരസിക്കുകയും 18 എണ്ണം പിൻവലിക്കുകയും ചെയ്തു. 

Eng­lish Sum­ma­ry: Fund­ing requests are com­plete; The meet­ing is over
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.