യുകെയിൽ മരിച്ച കോട്ടയം പനച്ചിക്കാട് സ്വദേശികളായ ദമ്പതികളുടെ സംസ്‌കാരം സെപ്റ്റംബർ 14 ന് യുകെ യിൽ തന്നെ നടത്താൻ നിശ്ചയിച്ചു. പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനു സമീപം വലിയപറമ്പിൽ അനിൽ ചെറിയാന്റെയും, ഭാര്യ സോണിയ സാറാ ഐപ്പിന്റെയും സംസ്‌കാരമാണ് സെപ്റ്റംബർ 14 ശനിയാഴ്ച റെഡിച്ചിലെ ബ്രിമിങ്ഹാമിലെ ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളിയിൽ നടക്കുക. കഴിഞ്ഞ ആഗസ്റ്റ് 18 നായിരുന്നു നഴ്സായിരുന്ന സോണിയയുടെ ആകസ്മിക മരണം. കാലിലെ ശസ്ത്രക്രിയയ്ക്ക് ശേഷം നാട്ടിൽ നിന്നും യുകെ യിലെ വീട്ടിൽ തിരിച്ചെത്തി മണിക്കൂറുകൾക്കുള്ളിൽ ഹൃദയാഘാതം ഉണ്ടായി കുഴഞ്ഞു വീണു മരിക്കുകയായിരുന്നു.
ഭാര്യയുടെ മരണത്തിൽ അതീവ ദുഖിതനായിരുന്ന അനിൽ, പിറ്റേന്ന് യുകെ യിലെ ഇവരുടെ വീടിനു സമീപത്തെ കാടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു.
ഇവരുടെ വിദ്യാർത്ഥികളായ രണ്ട് കുട്ടികളെയും അനാഥരാക്കിയാണ് രണ്ടു പേരുടെയും വേർപാട് എന്നത് ഏറെ നൊമ്പരമായി. കേരളത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുവരാനുള്ള സാമ്പത്തീക ചിലവും, കാലതാമസം അടക്കമുള്ള പ്രായോഗീക ബുദ്ധിമുട്ടും കണക്കിലെടുത്ത് ബ്രിട്ടണിലെ കേരള കൾച്ചറൽ അസോസിയേഷൻ മുൻകൈ എടുതാണ് യുകെയിൽ തന്നെ സംസ്‌കാരം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ തുടങ്ങിയിരിക്കുന്നത്. ഇരുവരുടെയും അടുത്ത കുടുംബങ്ങളിൽ നിന്നും രേഖാമൂലമുള്ള സമ്മതപ്രകാരമാണ് നടപടികൾ സ്വീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.