
ഫിലിപ്പീൻസില്‍ കൽമേഗിക്ക് ശേഷം ശക്തമായ ചുഴലിക്കാറ്റ് വരുന്നു. പത്ത് ലക്ഷത്തോളം ആളുകളെ താമസസ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. 224 പേരാണ്
കൽമേഗിക്ക് ചുഴലിക്കാറ്റിന് ശേഷം കൊല്ലപ്പെട്ടത്. ഫങ്-വോങ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് വടക്കുകിഴക്കൻ ഫിലിപ്പീൻസിൽ നാശം വിതയ്ക്കാൻ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധങ്ങളെ താറുമാറാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനജീവിതത്തിന് ഭീഷണിയായേക്കാവുന്ന അപകടകരമായ സാഹചര്യം കണക്കിലെടുത്ത് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് സുരക്ഷാസ്ഥാനങ്ങളിലേക്ക് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. മണിക്കൂറിൽ 185 കിലോമീറ്റർ മുതൽ 230 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശുമെന്ന് അധികൃതർ അറിയിച്ചു.
കാറ്റാൻഡുവാനസ്, കാമറൈൻസ് സുർ, അറോറ പ്രവിശ്യ എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ, മധ്യ പ്രദേശങ്ങളിൽ അതി ജാഗ്രത നിർദേശമായ സിഗ്നൽ അഞ്ചാണ് നൽകിയത്. അതേസമയം മെട്രോ മനിലയും പരിസര പ്രവിശ്യകളും സിഗ്നൽ 3 ആണ് നൽകിയിട്ടുളളത്.1,600 കിലോമീറ്റർ (994 മൈൽ) വ്യാപ്തിയുള്ള മഴയും കാറ്റും തെക്കുകിഴക്കനേഷ്യൻ ദ്വീപുസമൂഹത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ഉൾക്കൊള്ളാൻ കഴിയുന്ന ഫങ്-വോങ് പസഫിക് സമുദ്രത്തിൽ നിന്ന് അടുക്കുകയാണെന്നാണ് വിവരം.ഫിലിപ്പീൻസിനെ ലക്ഷ്യമാക്കി ഫങ്-വോങ്; പത്തുലക്ഷം പേരെ ഒഴിപ്പിച്ചു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.