റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം. സംഭവത്തില്‍ ഒരാൾക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 9.15 ടെയാണ് വലിയ പൊട്ടിത്തെറി നടന്നത്. റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്. മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയിട്ടുണ്ട്. ആസാം സ്വദേശി ഗണേശ് എന്ന ആളിനെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വിവരങ്ങൾ അറിയില്ല. പൊലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തുന്നുണ്ട്. മുറി പൊലീസ് സീല്‍ ചെയ്തു. ഒരാൾ മാത്രമേ ഇവിടെ താമസം ഉള്ളൂവെന്നാണ് സൂചന. ഗ്യാസ് അടുപ്പിനും നിലണ്ടറിനും കേടുപാടില്ലെങ്കിലും ഗ്യാസ് ലീക്കായതാവും സ്ഫോടനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.റാന്നി പൊലീസ് സ്റ്റേഷന് വിളിപ്പാടകലെ നടന്ന സ്ഫോടനം നാട്ടുകാരെ അക്ഷരാര്‍ത്ഥത്തില്‍ ഞടുക്കി.സ്ഥലത്ത് വന്‍ ജനക്കൂട്ടം തടിച്ചു കൂടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.