
ഐപിഎസ് ഉദ്യോഗസ്ഥ എന്നപേരില്‍ വോട്ട് തേടിയ പരാതിയില്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ആര്‍ ശ്രീലേഖയ്ക്കെതിരെ തുടര്‍ നടപടിക്ക് നിര്‍ദ്ദേശം. തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്ക്തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
പോസ്റ്ററുകള്‍ക്ക് പുറമെ ഐപിഎസ് ഉദ്യോഗസ്ഥ എന്ന പേരില്‍ വീടുകളില്‍ നോട്ടീസുകള്‍ വിതരണം ചെയ്‌തെന്ന് കാണിച്ച് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി രശ്മി ടി എസ് നല്‍കിയ പുതിയ പരാതിയിലാണ് നടപടി. പരാതിയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതിയെ കുറിച്ച് അറിയില്ലെന്നും വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ശ്രീലേഖ ഐപിഎസ് എന്ന് ഉപയോഗിച്ചെന്ന പരാതിക്ക് പിന്നാലെ ഐപിഎസ് റിട്ടയേര്‍ഡ് എന്നാക്കി മാറ്റാന്‍ ജില്ല കലക്ടര്‍ ഉത്തരവ് ഇട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.