
”കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ ചീഫ് ഇലക്ഷൻ കമ്മിഷനോട് ചോദിക്കാം, അല്ലെങ്കിൽ കേസ് വരുമ്പോൾ സുപ്രീം കോടതിയിൽ ചോദിക്കണം ”-വോട്ടർ പട്ടിക വിവാദത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ്ഗോപി. വോട്ടർപട്ടിക വിവാദത്തിൽ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. അവർ ഇതിന് മറുപടി പറയും. മന്ത്രിയായതിനാലാണ് വിവാദങ്ങളിൽ മറുപടി പറയാത്തതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഇവിടെ കുറച്ച് വാനരൻമാർ ചോദ്യം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്. അവർ ചോദ്യം ചോദിക്കേണ്ടത് ഇലക്ഷൻ കമ്മിഷനോടോ കോടതിയോടോയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് അനിൽ അക്കരെയെ അടക്കം പരിഹസിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.