13 December 2025, Saturday

Related news

November 22, 2025
November 7, 2025
October 18, 2025
October 8, 2025
September 2, 2025
August 26, 2025
August 24, 2025
August 19, 2025
August 18, 2025
August 18, 2025

ഭാരത് അരി; ബിജെപി കാണിക്കുന്നത് അൽപ്പത്തരം, മന്ത്രി ജി ആർ അനിൽ

Janayugom Webdesk
തിരുവനന്തപുരം
February 11, 2024 12:54 pm

ബിജെപിയുടെ ഭാരത് അരി വിതരണത്തില്‍ പ്രതികരിച്ച് മന്ത്രി ജിആർ അനിൽ. ഭാരത് അരിയിലൂടെ രാഷ്ട്രീയം കാണിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇത് അൽപ്പത്തരമെന്നും മന്ത്രി പറഞ്ഞു. പതിനാലായിരം കടകളിലും പ്രധാനമന്ത്രിയുടെ ചിത്രം വെക്കണം എന്നാണ് പറയുന്നത്. ഇതേ അരി തന്നെ ആണ് വിലകുറച്ചു നമ്മൾ നൽകുന്നത്. ഫെഡറൽ സംവിധാനതിന്മേൽ ഉള്ള കടന്നു കയറ്റം ആണ് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നത്.

അരിയിൽ മോഡിയുടെ ചിത്രം വെക്കണോ എന്നത് സർക്കാർ ആലോചിച്ചു തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിതരണ മേഖലയ്ക്ക് തരാൻ ഉള്ള 1000 കോടി രൂപ ഇതുവരെ നൽകിയിട്ടില്ലെന്നും ഇത്തരം നിർദ്ദേശങ്ങൾ പാലിച്ചാലേ തുക തരികയുള്ളൂ എന്നുള്ളതാണോ കേന്ദ്ര നിലപാടെന്നു സംശയിക്കുന്നുവെന്നും മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish Sum­ma­ry: g r anil reac­tion on bharat rice distribution
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.