കനത്ത സുരക്ഷയില്‍ ജി20 ടൂറിസം വര്‍ക്കിങ് ഗ്രൂപ്പിന്റെ മൂന്നാമത് യോഗം കശ്മീരില്‍ ആരംഭിച്ചു. 2019ല്‍ പ്രത്യേക പദവി പിന്‍വലിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര പരിപാടിക്ക് ജമ്മു കശ്മീര്‍ വേദിയാകുന്നത്. മൂന്ന് ദിവസത്തേയ്ക്കാണ് യോഗം ചേരുക. ദേശീയ സുരക്ഷാ ഏജന്‍സിയുടെ വ്യോമ നിരീക്ഷണം, യോഗകേന്ദ്രങ്ങള്‍ക്ക് ചുറ്റം മാര്‍ക്കോസ് കമാന്‍ഡോകള്‍, ജമ്മു കശ്മീര്‍ പ്രത്യേക പൊലീസ് സംഘത്തിന്റെ നിരീക്ഷണം തുടങ്ങി കനത്ത സുരക്ഷയാണ് മേഖലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനയും പാകിസ്ഥാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കശ്മീരില്‍ ജി20 യോഗം ചേരുന്നതിനെ എതിര്‍ത്തിരുന്നു. സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് പല രാജ്യങ്ങളും പ്രതിനിധികളുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു.
English Summary;G20 meeting begins under heavy security
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.