5 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 1, 2025
March 30, 2025
March 30, 2025
March 30, 2025
March 29, 2025
March 27, 2025
March 27, 2025
March 27, 2025
March 27, 2025

വിവാദം അടങ്ങുന്നില്ല; മോഹൻലാലിനെ വെട്ടിലാക്കി ഗണേഷ് കുമാർ, ജഗതി ശ്രീകുമാറിനെ വിവാദത്തിലേക്ക് വലിച്ചിഴച്ച നടപടിക്കെതിരെയും വിമര്‍ശനം

Janayugom Webdesk
July 4, 2022 7:16 pm

താരസംഘടനയായ എഎംഎംഎയിൽ ക്ലബ്ബ് പരാമർശത്തെച്ചൊല്ലിയുള്ള തർക്കം തുറന്ന പോരിലേക്ക്. ജനറൽ സെക്രട്ടറി ഇടവേള ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രസിഡന്റ് മോഹൻ ലാലിന് കെ ബി ഗണേഷ് കുമാർ കത്തെഴുതി.
2018 ലും 2021 ലും സംഘടനയിലെ ചില ദുഷ് പ്രവണതകളെ സംബന്ധിച്ച് കത്തെഴുതിയിട്ടും മറുപടി തന്നില്ലെന്നും വിഷയം ചർച്ച ചെയ്തില്ലെന്നും ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ് മോഹൻലാലിനെ വെട്ടിലാക്കുന്ന ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. സിനിമയിലെ അവസരങ്ങളും കൈനീട്ടം പോലെയുള്ള വ്യക്തിപരമായ പരിമിതികളും നിമിത്തമാണ് പലരും തുറന്നു പറയാൻ മടിക്കുന്നത്. എഎംഎംഎ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുന്ന ഏകാധിപത്യ ശക്തികളോട് കടുത്ത പ്രതിഷേധമുള്ളവരുടെ ശബ്ദമാകുന്നത് ഭയമില്ലാത്തതുകൊണ്ടാണെന്നും ഗണേഷ് കുമാർ സൂചിപ്പിക്കുന്നു. 

അംഗത്വ ഫീസ് ഇരട്ടിയായി വർധിപ്പിച്ചതും സംഘടനയിൽ ഉണ്ടായിട്ടുള്ള വിവിധ വിഷയങ്ങളുമാണ് ഒൻപത് ചോദ്യങ്ങളായി ഗണേഷ് കുമാർ എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന് മുന്നിൽ മറുപടി ആവശ്യപ്പെട്ട് ഉന്നയിച്ചിട്ടുള്ളത്. സംഘടനയുടെ രജിസ്ട്രേഷൻ കാലം മുതൽ പിന്നിട്ട 27 വർഷം സംഘടനക്കൊപ്പം വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ച് സംഘടനയെ കരുത്തുറ്റതാക്കുന്നതിൽ ഏറെ വിയർപ്പൊഴുക്കിയിട്ടുണ്ടെന്നും പ്രസിഡന്റിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ദിലീപിനെതിരെ കൈക്കൊണ്ട രീതി എന്തുകൊണ്ട് സമാനമായ കുറ്റം ആരോപിക്കപ്പെട്ട കേസിൽപ്പെട്ട വിജയ് ബാബുവിനെതിരെ സ്വീകരിക്കുന്നില്ല.
സംസാരിക്കാൻ പോലും കഴിയാതെ വർഷങ്ങളായി വീട്ടിനുള്ളിൽ വിശ്രമിക്കുന്ന ജഗതി ശ്രീകുമാറിന്റ പേര് അനവസരത്തിൽ ഫേസ് ബൂക്കിലൂടെ ഉന്നയിച്ച് അപമാനിക്കാൻ ഇടവേള ബാബു നടത്തിയ ഹീന പ്രവൃത്തിയെ മോഹൻലാലും സംഘടനയും അപലപിക്കുമോ എന്നും ചോദിക്കുന്നു. 

Eng­lish Sum­ma­ry: Ganesh Kumar drafts let­ter to AMMA pres­i­dent Mohanlal

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.