23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 16, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024

ഗുണ്ടാ നേതാവും മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരിക്ക് 10 വര്‍ഷം തടവ്

Janayugom Webdesk
ലഖ്നൗ
October 27, 2023 6:32 pm

ഉത്തര്‍പ്രദേശില്‍ ഗുണ്ടാ നേതാവും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും എംഎല്‍എയു മായിരുന്ന മുഖ്താര്‍ അന്‍സാരിയെ കൊലക്കേസില്‍ പ്രാദേശിക കോടതി 10 വര്‍ഷം തടവിന് ശിക്ഷിച്ചു. സെപ്തംബര്‍ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചെങ്കിലും മറ്റ് പല കേസുകളിലും പ്രതിയായതിനാല്‍ ജയിലില്‍ കഴിയുകയായിരുന്നു മുഖ്താര്‍ അന്‍സാരി. 2009ല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കപില്‍ദേവ് സിങ്ങിനെ കൊലപ്പെടുത്തിയ കേസിലാണ് നിലവിലെ ശിക്ഷ.

ജൂണില്‍ വരാണസി കോടതി മറ്റൊരു കൊലപാതക കേസില്‍ മുക്താര്‍ അന്‍സാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. മുഖ്താര്‍ അന്‍സാരിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി ഇഡി ഒക്ടോബര്‍ 15 ന് ഭൂമിയും കെട്ടിടവും 73.43 ലക്ഷം രൂപയിലധികം വിലമതിക്കുന്ന ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടി. അഞ്ച് തവണ എംഎല്‍എയായ മുഖ്താര്‍ അന്‍സാരി, 1991ല്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രാജ്യത്തുടനീളം മുഖ്താര്‍ അന്‍സാരിക്കെതിരെയുള്ള 15 ലധികം കേസുകളില്‍ വിചാരണ നടക്കുന്നത്. 61 ക്രിമിനല്‍ കേസുകളുമുണ്ട്.

Eng­lish Summary;Gang leader and for­mer MLA Mukhtar Ansari sen­tenced to 10 years in prison
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.