അതീവ സുരക്ഷയുള്ള തിഹാര്‍ ജയിലില്‍ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു. 2021ൽ രോഹിണി കോടതിയിൽ ഗുണ്ടാ സംഘം നേതാവായ ജിതേന്ദ്ര ഗോഗിയെ വെടിവെച്ചു കൊന്ന കേസിൽ പ്രതിയായ തില്ലു തജ്പുരിയ ആണ് കൊല്ലപ്പെട്ടത്.
ഗുണ്ടാ സംഘമായ യോഗേഷ് ടുണ്ടയും കൂട്ടാളികളും ഇരുമ്പ് വടികളുമായി ആക്രമിച്ചാണ് സുനിൽ മൻ എന്ന് യഥാര്‍ത്ഥ നാമമുള്ള തില്ലുവിനെ കൊലപ്പെടുത്തിയത്. ഉടൻതന്നെ ദീൻദയാൽ ഉപാധ്യയായ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രോഹിത് എന്ന മറ്റൊരു തടവുകാരനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. യോഗേഷ് ടുണ്ടയും ദീപക് ടീറ്റര്‍, റിയാജ് ഖാൻ, രാജേഷ് എന്നിവര്‍, തങ്ങളെ പാർപ്പിച്ച മുറിയുടെ ഇരുമ്പുവാതില്‍ തകർത്ത് പുറത്തു കടന്നാണ് അക്രമം നടത്തിയത്. താഴത്തെ നിലയിലെ മുറിയിൽ ആയിരുന്നു ടില്ലുവിനെ പാർപ്പിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
2021 സെപ്റ്റംബർ 24ന് ഡല്‍ഹി രോഹിണി കോടതിയിൽ അഭിഭാഷകരുടെ വേഷം ധരിച്ചെത്തിയാണ് തില്ലുവിന്റെ ഗുണ്ടാ സംഘത്തിൽ പെട്ട രണ്ടുപേർ ജിതേന്ദ്ര ഗോഗിയെ കൊലപ്പെടുത്തിയത്. അന്നുണ്ടായ പൊലീസ് വെടിവയ്പിൽ അക്രമികളായ രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ ജയിലിൽ കഴിയുകയായിരുന്നു തില്ലു.
ഒരു മാസത്തിനിടെ രണ്ടാമത്തെ കൊലപാതകമാണ് തിഹാര്‍ ജയിലില്‍ നടക്കുന്നത്. നേരത്തെ ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‍ണോയിയുടെ അടുത്ത സഹായി പ്രിന്‍സ് തെവാട്ടിയ എതിര്‍സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
english summary; Gang leader Tillu Tajpuria was killed in Tihar Jail
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.