26 February 2026, Thursday

Related news

February 25, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026
February 22, 2026
February 22, 2026
February 20, 2026
February 19, 2026

കേബിളുകളും ട്രാൻസ്‌ഫോർമറുകളും മോഷ്ടിക്കുന്ന സംഘം; ഇന്ത്യക്കാരുൾപ്പെടെ കുവൈറ്റില്‍ പിടിയിൽ

Janayugom Webdesk
കുവൈറ്റ് സിറ്റി
September 1, 2025 6:23 pm

കുവൈത്തിറ്റില്‍ സർക്കാർ ട്രാൻസ്‌ഫോർമറുകളും ഇലക്ട്രിക്കൽ കേബിളുകളും  മോഷ്ടിക്കുന്ന സംഘം ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയില്‍. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ — ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, ആഴ്ചകളോളം  നിരീക്ഷച്ച് വിപുലമായ അന്വേഷണങ്ങൾക്ക് ശേഷമാണ് ജാബർ അൽ-അഹ്മദ് ഇൻവെസ്റ്റിഗേഷൻസ് ഓഫീസിലെ ഡിറ്റക്ടീവുകൾ പ്രതികളെ കണ്ടെത്തിയത്.

മോഷ്ടിച്ച കേബിളുകൾ കൊണ്ടുപോയി സൂക്ഷിക്കുന്നതിനിടെയാണ് പ്രധാന പ്രതിയെ ഉദ്യോഗസ്ഥർ പിടികൂടിയത്. മോഷ്ടിച്ച വസ്തുക്കളുടെ വലിയ ശേഖരം തന്നെ ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൂടുതൽ അന്വേഷണങ്ങളിൽ നിരവധി കൂട്ടാളികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ബംഗ്ലാദേശികളെയും ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണങ്ങളിലും തുടർന്നുള്ള കേബിളുകളുടെ പുനർവിൽപ്പനയിലും പങ്കുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച കേബിളുകൾ സൂക്ഷിക്കാൻ ഉപയോഗിച്ച സ്റ്റോറിന്റെ ഉടമ കുവൈറ്റ് പൗരനായ അസീസ് ഉബൈദ് റാഷിദ് അൽ‑മുതൈരിയുടെ അറിവോടെയും പങ്കാളിത്തത്തോടെയുമാണ് ഈ പ്രവൃത്തി ഇവര്‍ ചെയ്തിരുന്നത്. ഇയാള്‍ ലാഭ വിഹിതം കൈപ്പറ്റിയതായും സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സർക്കാർ കേബിളുകളുടെ ഒരു വലിയ ശേഖരം സുരക്ഷാ സംഘങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരു ടണ്ണിൽ കൂടുതലാണ് പിടിച്ചെടുത്ത കേബിളുകളുടെ ഭാരം.  പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.