2 March 2026, Monday

Related news

February 27, 2026
February 11, 2026
February 11, 2026
February 1, 2026
January 29, 2026
January 26, 2026
January 8, 2026
January 8, 2026
December 20, 2025
December 3, 2025

കൊൽക്കത്തയിലെ കൂട്ടബലാത്സംഗം; മൂന്ന് പ്രതികൾ അറസ്റ്റിൽ

Janayugom Webdesk
കൊൽക്കത്ത
October 12, 2025 12:07 pm

ദുർഗാപൂരിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേര്‍ അറസ്റ്റിൽ. പ്രതികൾക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ രണ്ട് പ്രതികൾ കൂടിയുണ്ട്. അവർക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ദുർഗാപൂരിലെ ഐക്യു സിറ്റി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ബലാത്സംഗത്തിനിരയായത്. സുഹൃത്തിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർത്ഥിനിയെ കോളേജ് ഗേറ്റിന് സമീപത്തു വച്ച് തടഞ്ഞു നിർത്തുകയും കോളേജിന് സമീപത്തെത്തിച്ച് ബലാത്സംഗം ചെയ്തുവെന്നുമാണ് പൊലീസ് പറയുന്നത്.

സംഭവം നടക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹ‍ൃത്ത് ഓടിപ്പോയെന്നും സംഭവത്തിൽ അയാൾക്കും പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചാണ് പുറത്തേക്ക് കൊണ്ടുപോയതെന്നും അക്രമികൾ മകളുടെ മൊബൈൽ ഫോണും കയ്യിലുണ്ടായിരുന്ന 5,000 രൂപയും തട്ടിയെടുത്തെന്നും പെൺകുട്ടിയുടെ പിതാവ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചിയും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. സർക്കാരുമായി ബന്ധപ്പെടാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും മുതിർന്ന ഉദ്യോഗസ്ഥർക്ക നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.