5 January 2026, Monday

Related news

January 5, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025

കഴക്കൂട്ടം പീഡനം: ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്വകാര്യഭാ​ഗങ്ങളില്‍ ഗുരുതര പരിക്ക്, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Janayugom Webdesk
തിരുവനന്തപുരം
June 30, 2023 11:18 am

യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും.

അതേസമയം, ക്രൂര ബലാത്സം​ഗത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ സ്വകാര്യഭാ​ഗങ്ങളിലും കൈക്കും തലക്കും മുഖത്തും പരിക്കുണ്ട്. വിവസ്ത്രയായി ഓടിയെത്തിയ യുവതിക്ക് പ്രദേശവാസികളാണ് വസ്ത്രങ്ങൾ നൽകിയത്. പിന്നീട് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തുകയായിരുന്നു.

യുവതിയും പ്രതിയും പരിചയക്കാരായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവതിയെ ഇയാൾ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു എന്നാണ് പരാതി. പീഡനം സഹിക്കാതെ യുവതി വിവസ്ത്രയായി ഇറങ്ങി ഓടി. യുവതി ഇറങ്ങി ഓടിയപ്പോൾ ഇയാൾ പിറകെ ഓടി വന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

eng­lish summary;Gang rape: The woman under­go­ing treat­ment suf­fered seri­ous injuries to her pri­vate parts

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.