
എം വി ഗംഗാ വിലാസ് ആഡംബര കപ്പല്‍ ബിഹാറിലെ ചപ്രയിൽ കുടുങ്ങി. വിനോദസഞ്ചാരികളെ ചപ്രയ്ക്കു സമീപമുള്ള പുരാതന കേന്ദ്രമായ ചിരാന്ത് സാരനിലേക്കു കൊണ്ടുപോകാനായി നൗക കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് കുടുങ്ങിയത്. വാരാണസിയില്‍ നിന്നും അസമിലെ ദിബ്രുഗഡിലേക്ക് ആരംഭിച്ച കന്നിയാത്ര പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്ത് മൂന്നാം ദിവസമാണ് കപ്പല്‍ നിശ്ചലമായത്.
ഗോരഗഞ്ച് മേഖലയില്‍ ഗംഗയിലെ ജലനിരപ്പ് കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് സൂചന. ദുരന്ത നിവാരണ സേനയെത്തി കപ്പലില്‍ നിന്നു ബോട്ടുകളിലേക്ക് ഇറക്കി യാത്രക്കാരെ കരയ്ക്കെത്തിച്ചു. അതേസമയം കപ്പല്‍ കുടുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര ഉള്‍നാടന്‍ ജലഗതാഗത അതോറിട്ടി (ഐഡബ്ല്യുഎഐ) രംഗത്തെത്തി. കപ്പല്‍ യാത്ര മാറ്റമില്ലാതെ തുടരുമെന്നും ഐഡബ്ല്യുഎഐ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.