മട്ടാഞ്ചേരിയിലെ ഹോട്ടലിലും അയ്യൻ മാസ്റ്റർ ലൈനിലുള്ള ഒരു വീട്ടിലും വൻ ലഹരിവേട്ട. കഞ്ചാവും എംഡിഎംഎയും ഹാഷിഷ് ഓയിലുമാണ് പിടികൂടിയത്. കേസിൽ ഒരു യുവതി ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. മട്ടാഞ്ചേരി സ്വദേശി റിഫാസ് റാഫീക്ക് (27), മഹാരാഷ്ട്ര പുണെ സ്വദേശിനി അയിഷ ഗഫാർ സെയ്ത് (39) എന്നിവരെ മയക്കുമരുന്നുമായി ഹോട്ടൽ മുറിയിൽവച്ച് പിടികൂടി.
ഇവരിൽ നിന്ന് 15 ലക്ഷത്തോളം വിലവരുന്ന 300 ഗ്രാമിനടുത്ത് എംഡിഎംഎയും 6.8 ഗ്രാം കഞ്ചാവും 3 ലക്ഷത്തോളം രൂപയും കണ്ടെടുത്തു. അയ്യൻ മാസ്റ്റർ ലൈനിലുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശികളായ സജീർ (28), അദിനാൻ സവാദ് (22) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് 29.16 ഗ്രാം എംഡിഎംഎയും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തു. ഫോർട്ടുകൊച്ചി ദ്രോണാചാര്യയ്ക്ക് സമീപമുള്ള വീട്ടിൽനിന്നും മട്ടാഞ്ചേരി സ്വദേശി ഷഞ്ജൽ (34), ഇയാൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മുഹമ്മദ് അജ്മൽ (28) എന്നിവരെ പിടികൂടി. ഇവരിൽനിന്ന് 13.91 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പള്ളുരുത്തിയിലെ വെളി ഭാഗത്ത് ബാദുഷ എന്നയാളുടെ വീട്ടിൽനിന്നും 100.89 ഗ്രാം എംഡിഎംഎയും പിടികൂടി. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, പള്ളുരുത്തി പൊലീസും കൊച്ചി സിറ്റി ഡാൻസാഫും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.