10 December 2025, Wednesday

Related news

December 10, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
December 1, 2025

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ വീട്ടില്‍ നിന്ന് കഞ്ചാവ് പിടികൂടി

Janayugom Webdesk
പത്തനംതിട്ട
November 20, 2023 3:44 pm

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസിന്റെ വീട്ടിൽ നിന്നും എക്സൈസ് സംഘം കഞ്ചാവ് പിടികൂടി. വലഞ്ചുഴി തൈക്കൂട്ടത്തിൽ വീട്ടിൽനിന്നും ഞായർ രാത്രി ഒമ്പതരയോടെയാണ് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് രണ്ട് കിലോ 450 ഗ്രാം കഞ്ചാവ് പിടികൂടിയത്.

അലമാരയ്‌ക്കുള്ളിലും അലമാരുടെ അടിയിലുമായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നഹാസിന്റെ സഹോദരൻ നസീബിനെതിരെ എക്സൈസ് കേസെടുത്തു. നസീബ് ഒളിവിലാണെന്ന് സംഘം പറഞ്ഞു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്‌ഡ് നടന്നത്. സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് സിഐ എ സെബാസ്റ്റ്യൻ, പ്രിവന്റീവ് ഓഫീസർ ഫിറോസ് ഇസ്‌മയിൽ, മറ്റ് എക്സൈസ് ഉദ്യോഗസ്ഥരായ ശൈലേന്ദ്രകുമാർ, അഭിജിത്ത്, രാഹുൽ, റിയാസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Eng­lish Summary:Ganja seized from Youth Con­gress State Sec­re­tary’s house
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.