18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 6, 2025
April 6, 2025
April 6, 2025
April 6, 2025
April 1, 2025
April 1, 2025
March 21, 2025
March 6, 2025
March 1, 2025

റോഡരികിൽ മാലിന്യം കത്തിച്ചു:
പച്ചക്കറി വ്യാപാരിക്ക് പിഴ

Janayugom Webdesk
ഉടുമ്പന്നൂർ
March 6, 2025 12:14 pm

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള അജൈവ മാലിന്യങ്ങൾ റോഡരികിൽ കൂട്ടിയിട്ട് കത്തിച്ച പച്ചക്കറി വ്യാപാരിക്ക് 5000 രൂപ പിഴ ചുമത്തി ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്.
ഉടുമ്പന്നൂർ സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന പനച്ചിക്കൽ വെജിറ്റബിൾസ് ഉടമയാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടുകൂടി കടയുടെ മുൻപിലുള്ള പിഡബ്ല്യൂഡി റോഡരികിൽ മാലിന്യങ്ങൾ കൂട്ടിയിട്ട് പരസ്യമായി കത്തിച്ചത്. ഈ സമയം ഇതുവഴി വന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം ലതീഷ് സംഭവം നേരിൽ കാണുകയും മാലിന്യം കത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയതിനു ശേഷം നിയമനടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയുമായിരുന്നു. 

തീയണച്ചതിന് ശേഷം ബാക്കി വന്ന മാലിന്യങ്ങൾ കട ഉടമയേക്കൊണ്ട് തന്നെ നീക്കം ചെയ്യിക്കുകയും ചെയ്തു. പൊതു സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കും കത്തിക്കുന്നവർക്കുമെതിരെ കർശന നടപടികൾ തുടരുമെന്നും തെളിവുകൾ നൽകുന്നവർക്ക് പാരിതോഷികം നൽകുമെന്നും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് എം യു സുജാത അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.