
മധ്യ ഫിലിപ്പീൻസിൽ മാലിന്യക്കൂമ്പാരം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. ഇരുപത് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവരെ ജീവനോടെ കണ്ടെത്താൻ സാധ്യതയില്ലെന്ന് കരുതുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ച സെബു നഗരത്തിലെ ബിനാലിവ് മാലിന്യക്കൂമ്പാരമാണ് ഇടിഞ്ഞു വീണത്. 100 ലധികം തൊഴിലാളികൾ ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്നു. മൂന്ന് ദിവസത്തിന് ശേഷവും തെരച്ചിൽ അവിടെ തുടരുകയാണെന്ന് ഒരു പ്രാദേശിക അഗ്നിശമന ഉദ്യോഗസ്ഥൻ ന്യൂസ് ഏജൻസികളോട് പറഞ്ഞു.
ഫിലിപ്പീൻസിലെ ദ്വീപുകളിലെ ലാൻഡ്‌ഫില്ലുകളിലാണ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഓപ്പറേറ്ററായ പ്രൈം ഇന്റഗ്രേറ്റഡ് വേസ്റ്റ് സൊല്യൂഷൻസ് ഇൻകോർപ്പറേറ്റഡിനോട് സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കയാണ്. ബിനാലിവ് ലാൻഡ്‌ഫിൽ 20ഹെക്ടർ (49ഏക്കർ)വിസ്തൃതിയുള്ളതാണ്. അതിൽ മൂന്ന് ഹെക്ടർ വിസ്തൃതിയുള്ള മാലിന്യമലയാണ് ഇടിഞ്ഞത്. പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നതായും റിപ്പോര്‍ടുകൾ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.