21 January 2026, Wednesday

Related news

November 9, 2025
November 15, 2024
November 14, 2024
November 14, 2024
November 5, 2024
January 15, 2024
November 7, 2023
November 5, 2023
April 7, 2023

മാലിന്യം വലിച്ചെറിഞ്ഞു; പരാതിക്കാരിയായ വീട്ടമ്മയ്ക്ക് ആശാവര്‍ക്കറുടെ മര്‍ദ്ദനം

Janayugom Webdesk
തൊടുപുഴ
April 7, 2023 9:30 am

മാലിന്യം വലിച്ചെറിയുന്നത് സംബന്ധിച്ച് പരാതി നൽകിയതിലെ വ്യക്തി വിരോധത്തെ തുടർന്ന് ആശാ വർക്കർ വീട്ടമ്മയെ വീടുകയറി ആക്രമിച്ച് അവശയാക്കി. തൊടുപുഴ അമ്പലം വാർഡിൽ ഇന്ദിര അശോകനാണ് മർദ്ദനമേറ്റത്. ഇതേതുടർന്ന് ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

പ്രദേശത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ആശാ വർക്കറായ രത്നമ്മയും പ്രദേശവാസികളും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇന്ദിര ആശാവർക്കർക്കെതിരെ ഇതുസംബന്ധിച്ച് നേരത്തെ നഗരസഭയിൽ പരാതി നൽകിയിരുന്നു. ഇന്നലെ നഗരസഭയിലെ ആരോഗ്യ വിഭാഗത്തിൽ നിന്ന് ഹെൽത്ത് ഇൻസ്പെക്ടർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി തിരിച്ച് പോകുകയും ചെയ്തു. ഇതേതുടർന്നുണ്ടായ വിരോധത്തില്‍ തനിച്ചുള്ള സമയത്ത് രത്നമ്മ ആക്രോശിച്ചുകൊണ്ട് വീട്ടില്‍ നിന്ന തന്നെ മുടിയിൽ വിലിച്ചിഴച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നുവെന്ന് ഇന്ദിര പറഞ്ഞു.
ഇതുസംബന്ധിച്ച് ഇന്ദിരയും ഭർത്താവും തൊടുപുഴ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് സൂചന.

Eng­lish Sum­ma­ry: Garbage thrown away; Com­plainant house­wife assault­ed by Asha worker

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.