15 January 2026, Thursday

Related news

January 9, 2026
January 8, 2026
January 8, 2026
January 1, 2026
December 25, 2025
December 19, 2025
December 7, 2025
December 6, 2025
December 3, 2025
December 2, 2025

ഇടുക്കിയില്‍ മരം കടപുഴകി വീണ് തോട്ടം തൊഴിലാളി മരിച്ചു

Janayugom Webdesk
ഇടുക്കി
July 13, 2024 7:50 pm

ഇടുക്കി അടിമാലി പീച്ചാടിൽ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം മുകളിലേക്ക് വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. മാമലകണ്ടം ഇളമ്പ്ലശ്ശേരി സ്വദേശി ശാന്ത (80) ആണ് മരിച്ചത്. പീച്ചട് കൈനഗിരിക്ക് സമീപം സ്വകാര്യ ഏലം എസ്റ്റേറ്റിൽ (കാഞ്ഞിരപ്പള്ളി എസ്റ്റേറ്റ്) ജോലി ചെയ്യുന്നിനിടയിലാണ് മരം ഒടിഞ്ഞുവീണത്. 

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലം ആയതിനാൽ പുറത്തുനിന്നും രക്ഷാപ്രവര്‍ത്തനത്തിന് ആളുകൾ എത്താൻ വൈകി. പിന്നീട് തോട്ടത്തിൽ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളികളും സൂപ്പർവൈസർമാണ് ആശുപത്രിയിൽ എത്തിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Eng­lish Sum­ma­ry: Gar­den­er dies after tree falls in Idukki

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026
January 14, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.