പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു. തമിഴ്‌നാട്ടിലെ സേലത്താണ് സംഭവം. കരിങ്കല്‍പ്പെട്ടി പാണ്ടുരംഗന്‍ കോവില്‍ സ്വദേശിനിയാണ് രാജലക്ഷ്മി (70) യാണ് മരിച്ചത്. സ്‌ഫോടനത്തില്‍ മൂന്നു വീടുകള്‍ തകര്‍ന്നു. രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയായിരുന്നു അപകടം. സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഇതില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റു രണ്ടു വീടുകള്‍ക്കും കേടുപാടുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Gas cylinder explodes while cooking, one dead: 10 injured, three houses destroyed
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.