13 March 2026, Friday

Related news

March 13, 2026
March 13, 2026
March 11, 2026
March 9, 2026
March 6, 2026
March 3, 2026
March 2, 2026
February 28, 2026
February 27, 2026
February 26, 2026

പാചകവാതക ക്ഷാമത്തിനിടെ തലസ്ഥാനത്ത് ഗ്യാസ് സിലിണ്ടർ മോഷണം

Janayugom Webdesk
തിരുവനന്തപുരം
March 13, 2026 11:44 am

സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ തിരുവനന്തപുരത്ത് ഹോട്ടലിൽ നിന്ന് ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു. ചാല മാർക്കറ്റിൽ പ്രവർത്തിക്കുന്ന വിഎസ് ഹോട്ടലിലാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മോഷണം നടന്നത്. ഹോട്ടലിന്റെ പുറകുവശത്തെ വാതിലിലൂടെ അകത്തുകടന്ന മോഷ്ടാവ് ഗ്യാസ് സിലിണ്ടറുമായി കടന്നുകളയുകയായിരുന്നു. പകുതി ഉപയോഗിച്ച രണ്ട് സിലിണ്ടറുകൾ കൂടി അവിടെ ഉണ്ടായിരുന്നെങ്കിലും മോഷ്ടാവ് അവ തൊട്ടില്ല. മോഷ്ടാവ് അകത്തേക്ക് കടക്കുന്നതിന്റെയും സിലിണ്ടറുമായി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ഹോട്ടലുടമ പൊലീസിൽ പരാതി നൽകി. നിലവിലെ കടുത്ത പാചകവാതക ക്ഷാമത്തിനിടെ ലഭിച്ച സിലിണ്ടർ കൂടി നഷ്ടപ്പെട്ടതോടെ ഹോട്ടലിന്റെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന ആശങ്കയിലാണ് ഉടമ. പുതിയ സിലിണ്ടറുകൾ ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിൽ ഹോട്ടൽ പൂട്ടേണ്ടി വരുമോ എന്ന ഭീതിയിലാണ് ഇവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.