4 December 2024, Wednesday
KSFE Galaxy Chits Banner 2

ടാങ്കര്‍ ലോറിയിലെ വാതകച്ചോർച്ച പരിഭ്രാന്തി പടര്‍ത്തി

Janayugom Webdesk
പാലക്കാട്
April 27, 2023 6:16 pm

വാളയാറില്‍ വാതകം ചോര്‍ന്നത് പരിഭ്രാന്തി സൃഷ്ടിച്ചു. വാളയാർ വട്ടപ്പാറക്ക് സമീപം ഇന്ന് മൂന്നു മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറിന്റെ പിന്നിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. തുടര്‍ന്ന് ടാങ്കറില്‍ നിന്നും വാതകം ചോര്‍ന്ന് കനത്ത പുകപടലം അന്തരീക്ഷത്തില്‍ ഉയര്‍ന്നതോടെ പ്രദേശവാസികള്‍ ആശങ്കയിലായി. തുടര്‍ന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് എത്തി വാതക ചോര്‍ച്ച നിയന്ത്രിക്കുകയായിരുന്നു.

ടാങ്കർ ലോറിയില്‍ നിന്നും ചോര്‍ന്നത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ആണെന്ന് വ്യക്തമായതോട ആശങ്കയകന്നു. കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രി ആവശ്യത്തിനായി കൊണ്ടു പോയ വാതകമാണ് ചോര്‍ന്നത്. ഒരു മണിക്കൂര്‍ നിയന്ത്രണത്തിന് ശേഷം ദേശീയപാതയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.


Eng­lish Sum­ma­ry: Gas leak in tanker lor­ry sparks panic

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.