23 December 2024, Monday
KSFE Galaxy Chits Banner 2

Related news

November 13, 2024
September 11, 2023
March 23, 2023
March 14, 2023
January 27, 2023
August 30, 2022
March 17, 2022

ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാകുന്നു

Janayugom Webdesk
അഹമ്മദാബാദ്
March 14, 2023 6:20 pm

വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിയുടെ മകന്‍ ജീത് അദാനി വിവാഹിതനാകുന്നു. വജ്രവ്യാപാരി ജയ്മിന്‍ഷായുടെ മകള്‍ ദിവ ജെയ്മിന്‍ഷായും തമ്മിലുള്ള വിവാഹനിശ്ചയം ഞായറാഴ്ച നടന്നു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ലളിതമായ ചടങ്ങാണ് നടന്നത്.
യു എസിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍നിന്ന് എന്‍ജിനീയറിങ് ആന്റ് അപ്ലൈഡ് സയന്‍സസ് പഠനം പൂര്‍ത്തിയാക്കിയ ജീത്, പിന്നീട് 2019‑ല്‍ അദാനി ഗ്രൂപ്പില്‍ ചേര്‍ന്നു.

നിലവില്‍ അദാനി ഫിനാന്‍സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റാണ് അദ്ദേഹം. അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായാണ് ജീത് ആദ്യം ചുമതലയേറ്റത്. അദാനി എയര്‍പോര്‍ട്ട് ബിസിനസിന്റെയും അദാനി ഡിജിറ്റല്‍ ലാബുകളുടെയും മേല്‍നോട്ടച്ചുമതലയും ജീത് വഹിക്കുന്നുണ്ടെന്നാണ് അദാനി ഗ്രൂപ്പ് വെബ്സൈറ്റ് പറയുന്നത്.

Englsih Sum­ma­ry: Gau­tam Adani’s Son Jeet Engaged
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.