9 December 2025, Tuesday

Related news

December 7, 2025
December 7, 2025
December 5, 2025
December 5, 2025
December 5, 2025
December 4, 2025
December 3, 2025
December 2, 2025
November 28, 2025
November 27, 2025

ഗാസ സമാധാന ഉച്ചകോടി ഇന്ന് കെയ്‌റോയിൽ; ട്രംപ് ഉൾപ്പെടെ 20 ലോക നേതാക്കൾ പങ്കെടുക്കും, ബന്ദികളെ ഉടൻ മോചിപ്പിക്കും

Janayugom Webdesk
കെയ്‌റോ
October 13, 2025 8:08 am

ഗാസയിലെ സമാധാന പ്രഖ്യാപനത്തിനായുള്ള അന്താരാഷ്ട്ര ഉച്ചകോടി ഇന്ന് ഈജിപ്തിലെ കെയ്‌റോയിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്‌ദേൽ ഫത്താ അൽ സിസി എന്നിവരുടെ അധ്യക്ഷതയിലാണ് ഉച്ചകോടി. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിംഗ് പങ്കെടുക്കും.
ട്രംപിന്റെ 20 ഇന വ്യവസ്ഥകളിലൊന്നായ ബന്ദി കൈമാറ്റത്തിന്റെ ആദ്യഘട്ടം ഉച്ചകോടിക്ക് മുൻപായി പൂർത്തിയാക്കും. ഇതിന്റെ ഭാഗമായി 20 ബന്ദികളെ ഹമാസ് ഇന്ന് മോചിപ്പിക്കും.

ഉച്ചകോടിക്ക് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഗാസ യുദ്ധം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു. വെടിനിർത്തൽ തുടരുമെന്നും ഗാസയിൽ ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഗാസയ്ക്കുള്ളിൽ ആഭ്യന്തര സംഘർഷം രൂക്ഷമാണ്. ഹമാസും ഡർമഷ് വിഭാഗവുമായുള്ള ഏറ്റുമുട്ടലിൽ 27 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ ഒരു പലസ്തീൻ മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.