15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 10, 2024
October 29, 2024
October 28, 2024
October 28, 2024
October 27, 2024
October 22, 2024
October 20, 2024
October 17, 2024
October 14, 2024

പട്ടിണിയിലും ആക്രമണത്തിലും വലഞ്ഞ് ഗാസ

Janayugom Webdesk
ഗാസ സിറ്റി
March 11, 2024 10:20 pm

വടക്കൻ ഗാസയിലെ നസേറത് അഭയാർത്ഥി ക്യാമ്പിനു നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇതിനു പുറമേ ഖാൻ യൂനിസിൽ അഭയം തേടിയിരുന്ന 13 പേർ കൂടി ഇസ്രയേൽ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ പോഷകാഹാരക്കുറവ് മൂലം ഒരു യുവതിയും പിഞ്ചുകുഞ്ഞും മരിച്ചു. ഇതോടെ പട്ടിണിമരണം 25 ആയി. സ്ഥിതി ഗുരുതരമാണെന്ന് പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതേവരെ 31,112 പേർ കൊല്ലപ്പെടുകയും 72,760 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും മന്ത്രാലയം വ്യക്തമാക്കി. തെക്കൻ ലെബനനിലെ ഒരു ഗ്രാമത്തിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടു.

അതേസമയം ഗാസ മുനമ്പിലെ ക്ഷാമം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 200 ടൺ അവശ്യ ഭക്ഷ്യവസ്തുക്കള്‍ ഉള്‍ക്കൊള്ളുന്ന സഹായ കപ്പല്‍ സെെപ്രസില്‍ കുടുങ്ങി. സുരക്ഷാ കാരണങ്ങളാൽ കപ്പല്‍ പുറപ്പെടുന്ന സമയം വ്യക്തമാക്കാനാവില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇസ്രയേൽ അംഗീകരിച്ച പദ്ധതി പ്രകാരം ഉദ്യോഗസ്ഥർ ചരക്ക് പരിശോധനയ്ക്ക് വിധേയമാക്കിയതായി സൈപ്രസ് സർക്കാർ വക്താവ് കോൺസ്റ്റാന്റിനോസ് ലെറ്റിംബിയോട്ടിസ് പറഞ്ഞു. അവശ്യവസ്തുക്കള്‍ക്കായുള്ള ഭൂരിഭാഗവും ധനസഹായം നൽകുന്നത് യുഎഇയാണ്.

ഭക്ഷ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങൾ എത്തിക്കാനായി കടൽ മുനമ്പിൽ താൽക്കാലിക തുറമുഖം നിർമ്മിക്കാനുള്ള സാധനങ്ങളുമായി യുഎസ് കപ്പൽ ഗാസയിലേക്ക് തിരിച്ചു. ആയിരക്കണക്കിന് പലസ്തീൻകാർ പട്ടിണി കിടക്കുന്ന ഈ മേഖലയിൽ ഭക്ഷണം അടക്കമുള്ള സാധനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
ഇസ്രയേലിന്റെ എതിർപ്പു കാരണം കടൽമാർഗം ഭക്ഷണം എത്തിക്കാ‍ൻ കഴിയാത്തതും ആകാശമാർഗം സാധനങ്ങൾ കൈമാറുന്നതിന്റെ ബുദ്ധിമുട്ടും മറികടക്കുകയാണ് ലക്ഷ്യം. ഭക്ഷ്യസാധനങ്ങൾ ജോർദാൻ വ്യോമസേനയുടെ സഹായത്തോടെ വിതരണം ചെയ്യാൻ സാധിച്ചതായും യുഎസ് വ്യക്തമാക്കി. 

Eng­lish Summary:Gaza under famine and attack
You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.