യുദ്ധാനന്തരം ഗാസയെ വിവിധ ഗോത്രവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളാക്കി തിരിക്കുന്നത് പരിഗണിച്ച് ഇസ്രയേല്‍. ഗാസയും വെസ്ററ് ബാങ്കും ഉള്‍പ്പെടുന്ന പലസ്തീന്‍ മേഖലയാകെ വിവിധ എമിനേറ്ററുകളായി തിരിക്കുന്ന നിര്‍ദ്ദേശം ഇസ്രേയേല്‍ സൈന്യമാണ് മന്ത്രിസഭയുടെ അടിയന്തിര പരിഗണനയ്ക്കായി മുന്നോട്ട് വച്ചത്.
ഹമാസിനെ ഉന്മൂലനം ചെയ്യാനെന്ന പേരിലാണ് യുദ്ധം ആരംഭിച്ചതെങ്കിലും, യുദ്ധാനന്തരം പലസ്തീൻ അതോറിറ്റിയെ മുനമ്പിന്റെ ഭരണം ഏൽപ്പിക്കില്ല എന്ന് ഇസ്രയേലിലെ ബെന്യാമിൻ നെതന്യാഹു സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. പലതായി വിഭജിച്ചശേഷം അതത് മേഖലയിലെ പ്രബല ഗോത്രവിഭാഗങ്ങളെ ഭരണം ഏൽപ്പിക്കാനാണ് നീക്കമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യുഎൻ ഉൾപ്പെടെയുള്ളവ ലഭ്യമാക്കുന്ന അവശ്യസാധനങ്ങളുടെ വിതരണവും ഇവരുടെ ചുമതലയായിരിക്കും. മേഖലയുടെ സുരക്ഷാ ചുമതല ഇസ്രയേലിനായിരിക്കും. എന്നാൽ, നിർദേശം പലസ്തീനിലെ ഗോത്രനേതാക്കൾ തള്ളി. അതേസമയം, തെക്കൻ ഗാസയിൽനിന്ന് പിന്മാറ്റം പ്രഖ്യാപിച്ച ശേഷവും അവിടെ വൻതോതിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ചൊവ്വ വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ ഗാസയിലെമ്പാടും 200 പേർ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
English Summary:
Gaza will be divided into zones under the control of various tribes
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.