നടപ്പ് സാമ്പത്തിക വർഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച പരമാവധി 6.3 ശതമാനമായിരിക്കുമെന്ന് റേറ്റിങ് ഏജന്‍സിയായ മൂഡിസിന്റെ നിഗമനം. കേന്ദ്ര സർക്കാരിന്റെ വരുമാനം പ്രതീക്ഷിച്ചതിലും കുറവായിരിക്കുമെന്നും ഇത് സൃഷ്ടിക്കുന്ന കമ്മിയുടെ അപകട സാധ്യതകള്‍ മുന്നിലുണ്ടെന്നും മൂഡിസ് വിലയിരുത്തുന്നു. അതേസമയം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന വിലയിരുത്തലാണ് കഴിഞ്ഞയാഴ്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയിട്ടുള്ളത്. 2022–23 ലെ ജിഡിപിയുടെ 81.8 ശതമാനം എന്ന നിലയില്‍ താരതമ്യേന ഉയർന്ന തലത്തിലുള്ള പൊതുകടമാണ് ഇന്ത്യക്കുള്ളതെന്ന് മൂഡിസ് ഇൻവെസ്റ്റേഴ്സ് സർവീസ് അസോസിയേറ്റ് മാനേജിങ് ഡയറക്ടർ ജീൻ ഫാങ് പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘ബിഎഎ3’ റേറ്റിങ്ങാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മൂഡിസ് നല്‍കിയിട്ടുള്ളത്. 2023–24, 2024–25 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 6.1 ശതമാനവും 6.3 ശതമാനവും സാമ്പത്തിക വളർച്ചയായിരിക്കും ഉണ്ടാവുകയെന്ന് മൂഡിസ് വിലയിരുത്തുന്നു.
english summary;GDP growth to slow: Moody’s
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.