1 February 2026, Sunday

Related news

January 27, 2026
January 6, 2026
January 6, 2026
December 19, 2025
December 7, 2025
December 1, 2025
November 28, 2025
November 25, 2025
November 24, 2025
November 20, 2025

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം: സൂക്ഷ്മമായി പഠിക്കാന്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2025 12:31 pm

നേപ്പാളില്‍ ആരംഭിച്ച ജെന്‍ സി പ്രക്ഷോഭത്തെകുറിച്ച് സൂക്ഷ്മമായി പഠിക്കാനൊരുങ്ങി ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പദ്ധതി തയാറാക്കാനും നിര്‍ദേശം നല്‍കി.

സമീപകാലത്ത് നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലുണ്ടായ സമാന സ്വഭാവമുള്ള പ്രതിഷേധങ്ങളാണ് ഇതും എന്ന വിലയിരുത്തലിലാണ് പൊലീസ്. പ്രത്യേകിച്ച് നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം. തലസ്ഥാനം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുതിയ തലമുറ സമരങ്ങളുടെ സാധ്യത മുന്‍നിര്‍ത്തിക്കൊണ്ടാണ് അത് എങ്ങനെ നേരിടണം എന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാനുള്ള തീരുമാനം ഡല്‍ഹി പൊലീസ് കൈക്കൊണ്ടത്. ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പൊലീസ് എന്നിവരുടെ മേധാവികളെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത്തരമൊരു പ്രതിഷേധമുണ്ടായാല്‍ അതിനെ നേരിടാനുള്ള പദ്ധതി തയാറാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണങ്ങളിലൂടെ ആളെക്കൂട്ടുന്നത് നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനും യോഗത്തില്‍ തീരുമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.