12 December 2025, Friday

Related news

December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 10, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025

ലിംഗനീതിയും സമത്വവും ഉറപ്പാക്കണം: മന്ത്രി വീണാ ജോർജ്

ദേശീയ വനിതാ മാധ്യമപ്രവർത്തക കോൺക്ലേവിന് തുടക്കം
Janayugom Webdesk
തിരുവനന്തപുരം
February 18, 2025 10:57 pm

മറ്റുള്ളവരുടെ നീതിക്കു വേണ്ടി വാദിക്കുന്ന വനിതാ മാധ്യമപ്രവർത്തകർ സ്വന്തം സ്ഥാപനത്തിൽ നേരിടുന്ന നീതി നിഷേധം കാണാതെ പോകരുതെന്നും മാധ്യമസ്ഥാപനങ്ങൾ ലിംഗനീതിയും സമത്വവും ഉറപ്പുവരുത്തണമെന്നും വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് രാജ്യത്തെ പ്രമുഖ വനിതാ മാധ്യമ പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് കേരള പത്രപ്രവർത്തക യൂണിയന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ദേശീയ വനിതാ
മാധ്യമപ്രവർത്തക കോൺക്ലേവിന്റെ ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴിലിടങ്ങളിൽ നിയമപരമായി ഉണ്ടാകേണ്ട ആഭ്യന്തരസമിതി എത്ര മാധ്യമസ്ഥാപനങ്ങളിലുണ്ടെന്നത് പരിശോധിക്കണം. 2025 മാർച്ചോടെ എല്ലാ സ്ഥാപനങ്ങളിലും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര സമിതികൾ രൂപീകരിച്ച് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ രണ്ടു മുഖ്യധാരാ മാധ്യമങ്ങളടക്കം പത്ത് മാധ്യമ സ്ഥാപനങ്ങൾ മാത്രമാണ് ഇതുവരെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മാധ്യമ പ്രവർത്തകരായ മായ ശര്‍മ, റാണാ ആയൂബ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ ആദ്യകാല വനിതാ പത്രപ്രവർത്തകയായ എം ഹലീമാബീവിയെക്കുറിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയാറാക്കിയ ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.