1 March 2026, Sunday

Related news

February 25, 2026
February 21, 2026
February 13, 2026
February 11, 2026
January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026

മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന്

Janayugom Webdesk
ന‍യ്പിഡോ
August 18, 2025 10:28 pm

മ്യാന്‍മറില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സെെനിക ഭരണകൂടം. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 28ന് നടക്കുമെന്ന് സെെനിക സര്‍ക്കാര്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ ഡിസംബർ, ജനുവരി മാസങ്ങളിൽ ഒന്നിലധികം ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടത്തുക. തുടർന്നുള്ള ഘട്ടങ്ങളുടെ തീയതികൾ പിന്നീട് പ്രഖ്യാപിക്കും. 55 പാര്‍ട്ടികള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. ഒമ്പത് പാർട്ടികൾ രാജ്യവ്യാപകമായി മത്സരിക്കാൻ പദ്ധതിയിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹ്ലെയ‍്‍ങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മിഷനാണ് തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുക. 2021ല്‍ അട്ടിമറിയിലൂടെ ആങ് സാന്‍ സൂചി സര്‍ക്കാരിനെ പുറത്താക്കിയതിനു ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. 2020 നവംബറിലാണ് രാജ്യത്ത് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.