
സിപിഐ ശതാബ്ദി സംഗമത്തോടനുബന്ധിച്ച് കടയ്ക്കല്‍ ടൗണില്‍ വമ്പിച്ച പൊതുസമ്മേളനം നടന്നു. ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ആര്‍ ലതാദേവി അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, മന്ത്രി ജെ ചിഞ്ചുറാണി എന്നിവര്‍ സംസാരിച്ചു. എസ് ബുഹാരി സ്വാഗതവും ആദര്‍ശ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആര്‍ രാജേന്ദ്രന്‍, ജില്ലാ സെക്രട്ടറി പി എസ് സുപാല്‍, അസിസ്റ്റന്റ് സെക്രട്ടറി സാം കെ ഡാനിയേല്‍, നേതാക്കളായ എ മന്മഥന്‍നായര്‍, എസ് വേണുഗോപാല്‍, ആര്‍ സജിലാല്‍, കെ ജഗദമ്മ ടീച്ചര്‍, സി അജയപ്രസാദ്, നൗഷാദ്, മടത്തറ അനില്‍, അഷറഫ്, ശബരി, കെ ആര്‍ ചന്ദ്രമോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.