25 December 2025, Thursday

Related news

December 15, 2025
December 13, 2025
December 13, 2025
December 10, 2025
December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025

ഗാസയില്‍ വംശഹത്യ തുടരുന്നു

Janayugom Webdesk
ഗാസ
November 13, 2023 11:13 pm

ലോകത്ത് സമാനതകളില്ലാത്ത വംശഹത്യ തുടര്‍ന്ന് ഇസ്രയേല്‍ സൈന്യം. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ ആക്രമണം തുടരുകയാണ്. പൂർണമായും ഇസ്രയേൽ ഉപരോധത്തിലായതോടെ ഇന്ധനവും മരുന്നുകളും തീർന്ന രണ്ട് പ്രധാന ആശുപത്രികൾ പ്രവർത്തനം നിർത്തി. നിരന്തരമായ കര‑വ്യോമ ആക്രമണത്തില്‍ ഗാസ തകര്‍ന്നടിഞ്ഞു. ആക്രമണം നടക്കുന്നതിന് മുമ്പുള്ളതിന്റെയും ഇപ്പോഴത്തെയും ചിത്രം ഗാസ പുറത്തുവിട്ടു. ഇന്നലെയും ഗാസയിൽ കനത്ത ആക്രമണമുണ്ടായി. 21 ഹമാസ് പോരാളികളെ വധിച്ചതായി ഇസ്രയേലി പ്രതിരോധ

സേന(ഐഡിഎഫ്) അവകാശപ്പെട്ടു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിനുനേരെ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 30ലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായും സംശയമുണ്ട്. മൂന്നാംതവണയാണ് ജബലിയ അഭയാര്‍ത്ഥി ക്യാമ്പിനു നേരെ ഇസ്രയേല്‍ അധിനിവേശ സൈന്യത്തിന്റെ ആക്രമണമുണ്ടാവുന്നത്. ഇവിടെ മാത്രം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അല്‍ ഷിഫാ ആശുപത്രിയുടെ പ്രധാന കവാടത്തില്‍ ഇസ്രയേലി സൈനികര്‍ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്ധനക്ഷാമം കാരണം ആശുപത്രിയില്‍ മരണസംഖ്യ 34 ആയതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരില്‍ ഏഴ് നവജാത ശിശുക്കളും 27 ഐസിയു രോഗികളും ഉള്‍പ്പെടുമെന്ന് ഡെപ്യൂട്ടി ആരോഗ്യ മന്ത്രി യൂസഫ് അബു റീഷ് പറഞ്ഞു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ വീടുകള്‍ക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. വടക്കൻ ഗാസയിലെ തീരപ്രദേശത്തുള്ള അൽഷാതി അഭയാർത്ഥി ക്യാമ്പിനുനേര്‍ക്കും ആക്രമണമുണ്ടായി. ലബനനുമായുള്ള ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിലും സംഘർഷം തുടരുകയാണ്. ഹിസ്ബുള്ള ഗ്രൂപ്പിന്റെ റോക്കറ്റാക്രമണത്തില്‍ ഒരു ഇസ്രയേലി പൗരന്‍ കൊല്ലപ്പെട്ടു.

Eng­lish Sum­ma­ry: Geno­cide con­tin­ues in Gaza
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.