
ജര്‍മ്മന്‍ പ്രതിപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡോയിച്ച്ലാന്‍ഡ് (എഎഫ്ഡി) വലതുപക്ഷ തീവ്ര സംഘടനയായി പ്രഖ്യാപിച്ച് ഭരണഘടനാ സംരക്ഷണത്തിനായുള്ള ഫെഡറൽ ഓഫിസ്. ജനാധിപത്യത്തിനും ഭരണഘടനാ ക്രമത്തിനും പാര്‍ട്ടി ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ടെലിഫോൺ ആശയവിനിമയങ്ങൾ ചോർത്തൽ, മീറ്റിങ്ങുകൾ നിരീക്ഷിക്കൽ, രഹസ്യ ചാരന്മാരെ നിയമിക്കൽ എന്നിവയുൾപ്പെടെ സംശയിക്കപ്പെടുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പാർട്ടിയെ നിരീക്ഷിക്കുന്നതിനുള്ള കർശനമായ നടപടികൾക്ക് ഈ തീരുമാനം വഴിയൊരുക്കും.
മൂന്ന് വർഷത്തെ കാലയളവിൽ എഎഫ്ഡിയുടെ പ്രവർത്തനങ്ങൾ ഭരണഘടനയുടെ കേന്ദ്ര അടിസ്ഥാന തത്വങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നും ഫെഡറല്‍ ഓഫിസ് പരിശോധിച്ചു. എഎഫ്ഡി പ്രതിനിധികൾ പങ്കിട്ട പ്രസ്താവനകൾ, അവരുടെ പെരുമാറ്റം, വലതുപക്ഷ തീവ്രവാദി പ്രവർത്തകരുമായും ഗ്രൂപ്പുകളുമായുള്ള ബന്ധങ്ങൾ എന്നിവയും വിലയിരുത്തി. ചില ജനവിഭാഗങ്ങളെ സമൂഹത്തിൽ തുല്യ പങ്കാളിത്തത്തിൽ നിന്ന് ഒഴിവാക്കി നിയമപരമായി അവര്‍ക്കു ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ നിഷേധിക്കുകയെന്നതാണ് എഎഫ്ഡിയുടെ ലക്ഷ്യം. നേരത്തെ, കിഴക്കന്‍ സംസ്ഥാനങ്ങളിലെ എഎഫ്ഡിയുടെ മൂന്ന് പ്രാദേശിക യൂണിറ്റുകളെയും യുവജന വിഭാഗത്തെയും തീവ്രവാദ പദവി നല്‍കി തരംതിരിച്ചിരുന്നു. അതേസമയം, ഫെഡറല്‍ ഓഫിസിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് എഎഫ്ഡി അധ്യക്ഷന്മാരായ ആലീസ് വീഡലും ടിനോ ക്രൂപ്പല്ലും പ്രതികരിച്ചു. ഫെബ്രുവരിയിലെ പൊതുതെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ടുവിഹിതം എഎഫ്ഡി നേടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.